ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്കുമായാണ് അവധി പ്രഖ്യാപിച്ചത്
Attukal Temple/FB
Last Updated :
Share this:
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ബുധനാഴ്ച തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്കുമായാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലയ്ക്കായി പച്ചക്കട്ടകളും പ്ളാസ്റ്റിക് കവറുകളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10.15ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ ദീപം തെളിയിക്കുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.