ആറ്റുകാൽ പൊങ്കാല: ഞായറും തിങ്കളും കൊല്ലത്തേക്കും നാഗർകോവിലിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ

Attukal ponkala | തിരുവനന്തപുരം- കൊല്ലം സെക്ടറുകളിലെ എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്.

News18 Malayalam | news18-malayalam
Updated: March 7, 2020, 3:18 PM IST
ആറ്റുകാൽ പൊങ്കാല: ഞായറും തിങ്കളും കൊല്ലത്തേക്കും നാഗർകോവിലിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കും നാഗർകോവിലിലേക്കും സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ട്രെയിൻ 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.

പൊങ്കാല ദിവസമായ തിങ്കളാഴ്ച പുലർച്ചെ 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ സർവീസുണ്ടാകും. തിരുവനന്തപുരം- കൊല്ലം സെക്ടറുകളിലെ എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്.

Read Also: ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച; അറിയേണ്ട 10 കാര്യങ്ങൾ

വൈകുന്നേരം 4.30ന് കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്ക് സ്‌പെഷ്യൽ ട്രെയിൻ ഉണ്ടായിരിക്കും. വൈകുന്നേരം 5.10ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തന്നെ പുറപ്പെടും. കൊച്ചുവേളി- നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.45നാകും പുറപ്പെടുക. മിക്ക ട്രെയിനുകൾക്കും ഞായറും തിങ്കളും അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

BEST PERFORMING STORIES:ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു [NEWS]രണ്ടു വാർത്താചാനലുകളുടെയും വിലക്ക് പിൻവലിച്ചു [NEWS]സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും [PHOTO]

പൊങ്കാലയ്ക്ക് എത്തുന്ന ഭക്തരുടെ സൌകര്യം പരിഗണിച്ച് കൊല്ലത്തേക്കുള്ള ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 1, 4, 5 പ്ലാറ്റ്ഫോമുകളിൽനിന്നാണ് യാത്ര തുടങ്ങുക. നാഗർകോവിലിലേക്കുള്ള ട്രെയിനുകൾ 2, 3 പ്ലാറ്റ്ഫോമുകളിൽനിന്ന് യാത്ര തിരിക്കും.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അധിക ടിക്കറ്റ് കൌണ്ടറുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഏർപ്പെടുത്തും. പ്രധാന പ്രവേശന കവാടത്തിൽ പിൻവശത്തെ പ്രവേശനകവാടത്തിലുമായാണ് അധിക കൌണ്ടറുകൾ.

പൊങ്കാല പരിഗണിച്ച് സെൻട്രൽ സ്റ്റേഷൻ പരിസരത്ത് വാഹന പാർക്കിങ്ങിന് മാർച്ച് 7 മുതൽ 9 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാ സൌകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ബോംബ് സ്ക്വാഡുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
First published: March 7, 2020, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading