HOME /NEWS /Kerala / കോഴിപ്പോരിനിടെ തൊണ്ടിമുതലായി പിടികൂടിയ പോരുകോഴികൾക്കായി പൊലീസ് സ്റ്റേഷനിൽ ലേലം വിളി

കോഴിപ്പോരിനിടെ തൊണ്ടിമുതലായി പിടികൂടിയ പോരുകോഴികൾക്കായി പൊലീസ് സ്റ്റേഷനിൽ ലേലം വിളി

ചിറ്റൂർ അത്തിക്കോട് പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളും പതിനൊന്ന് ബൈക്കും രണ്ട് പ്രതികളെയും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

  • Share this:

    പാലക്കാട്: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു. രണ്ടു കോഴികൾക്കും കൂടി 7750 രൂപയ്ക്കാണ് ലേലം ചെയ്തത്. ചിറ്റൂർ അത്തിക്കോട് പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളും പതിനൊന്ന് ബൈക്കും രണ്ട് പ്രതികളെയും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

    കോഴിപ്പോര് നടക്കുന്നതറിഞ്ഞ് പൊലീസ് എത്തിയതോടെ ആളുകൾ ചിതറിയോടുകയായിരുന്നു. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ലേലം ചെയ്തത്.

    Also read-അവസാനം ചരിഞ്ഞ കുട്ടിയാനയെ ഉപേക്ഷിച്ച് അമ്മയാന ഉൾവനത്തിലേക്കു മടങ്ങി; കുട്ടിയാനയുടെ ജഡം സംസ്കരിച്ചു

    തുടർന്ന് ആ തുക കോടതിയിൽ കെട്ടിവെക്കുകയായിരുന്നു. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കിയത്. ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് പോരു കോഴികളെ ലേലത്തിൽ സ്വന്തമാക്കിയത്.

    First published:

    Tags: Auction, Cock-fight, Palakkad