തിരുവനന്തപുരം: ദുബായിൽ തുഷാർ വെള്ളാപ്പളിയുടെ ചെക്ക് കേസിൽ നിർണ്ണായക വഴിത്തിരിവ്. തുഷാറിനെ കേസിൽ കുടുക്കിയതെന്ന് സൂചന നൽകുന്ന പരാതിക്കാരൻ നാസിലിന്റെ ശബ്ദരേഖ പുറത്ത്. നാസിൽ ചെക്ക് സംഘടിപ്പിച്ചത് സൂഹൃത്തിൽ നിന്നാണെന്ന് സംശയം. അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ചെക്ക് കിട്ടുമെന്ന് പുറത്ത് വന്ന ശബ്ദരേഖയിൽ നാസിൽ പറയുന്നു.
തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം നൽകുമെന്നും നാസിൽ അബ്ദുള്ള ശബ്ദരേഖയിൽ പറയുന്നുണ്ട്. യുഎഇയിൽ പലരെയും വിശ്വാസത്തിലെടുത്ത് തുഷാർ വെള്ളാപ്പള്ളി ചെക്ക് ഒപ്പിട്ടുനൽകിയിട്ടുണ്ടെന്നും നാസിൽ വെളിപ്പെടുത്തുന്നുണ്ട്.
തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിലാകുന്നതിനുമുമ്പുള്ള ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. നാസിൽ ചെക്ക് മോഷ്ടിച്ചതോ അനധികൃതമായി കൈക്കലാക്കിയതോ ആകാമെന്നാണ് തുഷാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.
സത്യം തെളിഞ്ഞതായി വെള്ളപളളി നടേശൻ പ്രതികരിച്ചു. ശബ്ദരേഖയോടെ തുഷാർ നിരപരാധിയെന്ന് വ്യക്തമായി. നീതിക്കായി പോരാട്ടം തുടരുമെന്നും വെള്ളപളളി നടേശൻ ന്യൂസ് 18 പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Audio clip, Cheque case, Gulf news, Nazil, Thushar vellappally, Thushar vellappally cheque case, Uae news