മുനമ്പം മനുഷ്യക്കടത്ത്; ഓസ്‌ട്രേലിയന്‍ പൊലീസ് സംഘം കേരളത്തിലെത്തി ഡിജിപിയുമായി ചര്‍ച്ച നടത്തി: കേരളാ പൊലീസ് ഓസ്‌ട്രേലിയയിലേക്ക് പോയേക്കും

കഴിഞ്ഞ മാസം അവസാനമാണ് സംഘം കേരളത്തിലെത്തിയത്. ഓസ്‌ട്രേലിയയില്‍ നേരിട്ട് എത്തി അന്വേഷണം നടത്താൻ സംഘം ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

news18
Updated: May 18, 2019, 10:50 AM IST
മുനമ്പം മനുഷ്യക്കടത്ത്; ഓസ്‌ട്രേലിയന്‍ പൊലീസ് സംഘം കേരളത്തിലെത്തി ഡിജിപിയുമായി ചര്‍ച്ച നടത്തി: കേരളാ പൊലീസ് ഓസ്‌ട്രേലിയയിലേക്ക് പോയേക്കും
human trafficking (image for representation)
  • News18
  • Last Updated: May 18, 2019, 10:50 AM IST
  • Share this:
തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് അന്വേഷണത്തിൽ വഴിത്തിരിവ്. അന്വേഷണ ഭാഗമായി ഓസ്‌ട്രേലിയന്‍ പൊലീസ് സംഘം കേരളത്തിലെത്തി ഡിജിപിയുമായി ചര്‍ച്ച നടത്തി. കേരള പൊലീസ് ഓസ്ട്രേലിയയിൽ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

കഴിഞ്ഞ മാസം അവസാനമാണ് സംഘം കേരളത്തിലെത്തിയത്. ഓസ്‌ട്രേലിയയില്‍ നേരിട്ട് എത്തി അന്വേഷണം നടത്താൻ സംഘം ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ എത്തി അന്വേഷണം നടത്താന്‍ ഉന്നത പോലീസ് സംഘം ആലോചന ശക്തമാക്കിയത്. അടുത്തു തന്നെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം അവിടേക്ക് പോയേക്കും. 2013 ല്‍ ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കടന്നവരെ കണ്ടെത്തി അവരില്‍ നിന്നു വിവരം ശേഖരിക്കുകയാണ് ലക്ഷ്യം.

also read: REPOLLING LIVE: ബൂത്തിൽ സ്ത്രീ വോട്ടർമാർ മുഖപടം മാറ്റണമെന്ന നിയമം തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നടപ്പാക്കണം: പി കെ ശ്രീമതി

മുനമ്പം മനുഷ്യക്കടത്ത് നടന്ന് നാലുമാസം പിന്നിട്ടിട്ടും ബോട്ടിനെ സംബന്ധിച്ചോ ബോട്ടിലുള്ളവരെ കുറിച്ചോ അന്വേഷണസംഘത്തിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. നേരത്തെ കുടിയേറിയവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടാകാമെന്നും ഇവരുടെ പ്രേരണയിലാണ് ബോട്ടിലുള്ളവര്‍ യാത്ര തിരിച്ചതെന്നും പോലീസ് കണക്ക് കൂട്ടുന്നു. ഒപ്പം മനുഷ്യക്കടത്തു സംഘത്തെ കുറിച്ചും വിവരം ശേഖരിക്കേണ്ടതുണ്ട്.

കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതിനാല്‍ കേസ് എന്‍ ഐ എക്ക് കൈമാറണമെന്ന ആവശ്യം അന്വേഷണ സംഘത്തില്‍ ശക്തമായിരുന്നു. അന്വേഷണ സംഘം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോട്ടില്‍ കടന്ന 100ഓളം പേരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
First published: May 18, 2019, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading