നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓട്ടിസം ബാധിതനായ പത്ത് വയസുകാരന് പീഡനം: പ്രതിയായ അധ്യാപകനെ ഉടൻ പിടികൂടുമെന്ന് പൊലീസ്

  ഓട്ടിസം ബാധിതനായ പത്ത് വയസുകാരന് പീഡനം: പ്രതിയായ അധ്യാപകനെ ഉടൻ പിടികൂടുമെന്ന് പൊലീസ്

  കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സർക്കാർ സ്കൂൾ അധ്യാപകനായ സന്തോഷിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഓട്ടിസം ബാധിതനായ കുട്ടിയെ അധ്യാപകൻ  ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി സ്ഥിരീകരിച്ച് മെഡിക്കൽ സംഘം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയതായും മെഡിക്കൽ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.

   അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സർക്കാർ സ്കൂൾ അധ്യാപകനായ സന്തോഷിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് ലഭിക്കാത്തതിനാൽ  അറസ്റ്റ് ചെയ്യാൻ‌ പൊലീസ് തയ്യാറായിരുന്നില്ല. ഇപ്പോൾ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ നിലവിൽ ഒളിവിലാണ്.

   Also Read-ഇതും കേരളത്തിൽ: 12 വയസുകാരി ഗർഭിണിയായി; പതിനൊന്നുകാരനെതിരെ പോക്സോ

   കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.... തുടർന്നാണ് മാതാവ് പരാതി നല്‍കിയത്.. പീഡനം നടന്നതായി കുട്ടിയുടെ മൊഴിയിലും വ്യക്തമാണ്. കുട്ടിയുടെ നെഞ്ച് ഭാഗത്ത് അടക്കമുള്ള ചതവുകൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ട‌ുണ്ട്. മാനസികാരോഗ്യ വിദഗ്ദരും സ്പീച്ച് തെറാപ്പിസ്റ്റും അടങ്ങുന്ന മൂന്നംഗ മെഡിക്കൽ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്

   അതേസമയം ബാലാവകാശ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് നിർദ്ദേശിച്ചുവെന്നാണ് കമ്മിഷൻ അധ്യക്ഷൻ പി സുരേഷ് അറിയിച്ചിരിക്കുന്നത്. .

   First published:
   )}