• HOME
  • »
  • NEWS
  • »
  • kerala
  • »
  • AUTO CATCHES FIRE IN KOTTAYAM SUSPECTS SUICIDE KM TV

കോട്ടയത്തും ആലപ്പുഴ മോഡൽ ആത്മഹത്യയോ?പുതുപ്പള്ളിയിൽ പുരുഷൻ ഓട്ടോയിരുന്ന് കത്തിച്ചാമ്പലായി.

കോട്ടയം പുതുപ്പള്ളി റോഡില്‍ മാങ്ങാനത്തിന് തൊട്ടുമുന്‍പ് മക്രോണി പാലത്തിനു സമീപമാണ് ഓട്ടോയ്ക്ക് തീ പിടിച്ച നിലയില്‍ കണ്ടെത്തിയത്

 കോട്ടയം പുതുപ്പള്ളി റോഡില്‍ മാങ്ങാനത്തിന് തൊട്ടുമുന്‍പ് മക്രോണി പാലത്തിനു സമീപമാണ് ഓട്ടോയ്ക്ക് തീ പിടിച്ച നിലയില്‍ കണ്ടെത്തിയത്

കോട്ടയം പുതുപ്പള്ളി റോഡില്‍ മാങ്ങാനത്തിന് തൊട്ടുമുന്‍പ് മക്രോണി പാലത്തിനു സമീപമാണ് ഓട്ടോയ്ക്ക് തീ പിടിച്ച നിലയില്‍ കണ്ടെത്തിയത്

  • Share this:
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോട്ടയം പുതുപ്പള്ളി റോഡില്‍ മാങ്ങാനത്തിന് തൊട്ടുമുന്‍പ് മക്രോണി പാലത്തിനു സമീപമാണ് ഓട്ടോയ്ക്ക് തീ പിടിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ എത്തിയപ്പോള്‍ തീ ആളി കത്തിയിരുന്നു. ഓട്ടോയില്‍ ആളുള്ള വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തുകയും ചെയ്തിരുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോയ്ക്ക് തീപിടിച്ചാല്‍ ഓടി രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്നതാണ്് സംഭവം ആത്മഹത്യ ആണെന്ന സംശയം ബലപ്പെടുത്തുന്നത്.

ഓട്ടോയില്‍ ഉണ്ടായിരുന്നത് ആരാണ് എന്നത് സ്ഥിരീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷ നിന്ന് കത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഓടിച്ചിരുന്ന ആള്‍ തന്നെയാകാം മരിച്ചത് എന്നാണ് പോലീസ് കരുതുന്നത്.

എന്നാല്‍ ഈ ഓട്ടോയുടെ ഡ്രൈവര്‍ തന്നെയാണോ ഓട്ടോ ഓടിച്ചിരുന്നത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോയും പൂര്‍ണമായും കത്തിനശിച്ചതിനാല്‍ അത്തരം വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. കത്തി കരിഞ്ഞ നമ്പര്‍ പ്ലേറ്റില്‍ നിന്നും ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.

കനത്ത മഴ പെയ്യുന്ന സമയത്താണ് ഓട്ടോയ്ക്ക് തീപിടിച്ചത് എന്നാണ് പ്രാഥമിക വിവരം. മഴ പെയ്തിട്ടും തീ അണയാതിരുന്നതും ആത്മഹത്യയാണ് എന്ന സംശയം ബലപ്പെടുത്തുന്നു. പെട്രോള്‍ പോലെ എന്തെങ്കിലും ഇന്ധനം ഒഴിച്ചശേഷം തീകൊളുത്തിയത് ആണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതിവേഗത്തില്‍ തീപടര്‍ന്നു പിടിച്ചതും ഇതിന് കാരണമായി കരുതുന്നു. തീ പിടിച്ചിട്ടും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാത്തതും വേഗത്തില്‍ തീ പിടിച്ചത് കൊണ്ടാകാം എന്നാണ് കരുതുന്നത്. ഇന്ന് ഫോറെന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. സ്ഥലത്തുതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പോലീസ് തീരുമാനം.

വാഹനത്തില്‍ ഇരുന്ന് തീ കൊളുത്തുന്ന സംഭവം പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലും സമാനമായ നിലയില്‍ ആത്മഹത്യ നടന്നിരുന്നു. അത് കണ്ട ശേഷമാണോ ഇവിടെയും ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നത് എന്നും സംശയമുണ്ട്. എന്നാല്‍ ഫോറന്‍സിക് പരിശോധന നടന്ന ശേഷം മാത്രമേ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാനില്‍ ഇരുന്ന് തീകൊളുത്തിഅരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള വാനില്‍ ആയിരുന്നു ആത്മഹത്യ. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യത തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം.

പുതുപ്പള്ളിയിലെ സംഭവങ്ങളും ഇതേ മാതൃകയില്‍ ആണോ എന്നാണ് പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്.
Published by:Karthika M
First published:
)}