നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കൗണ്‍സിലറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

  റോഡരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കൗണ്‍സിലറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

  പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യവുമായിട്ടാണ് വേണുഗോപാല്‍ എത്തിയത്

  news18 Malayalam

  news18 Malayalam

  • Share this:
  കൊച്ചി: നഗരത്തില്‍ മാലിന്യം തള്ളുന്നത് തടഞ്ഞ കൗണ്‍സിലറിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഗ്രൈവര്‍ അറസ്റ്റില്‍. ചിറ്റൂര്‍  സ്വദേശി വേണുഗോപാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച പ്രഭാത സവാരിയ്ക്കിറങ്ങിയപ്പോഴാണ് അയ്യപ്പന്‍കാവ് ഡിവിഷനിലെ കൗണ്‍സിലര്‍ മിനിയോടും ഇവരുടെ ഭര്‍ത്താവിനോടും ഓട്ടോ ഡ്രൈവറായ വേണു ഗോപാല്‍ അപമര്യാദയായി പെരുമാറിയത്.

  മത്തായി മാഞ്ഞൂരാന്‍ റോഡില്‍ എച്ച്എല്‍എല്‍ കമ്പനിയ്ക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യവുമായിട്ടാണ് വേണുഗോപാല്‍ എത്തിയത്. ഇത്  വഴിയരികില്‍ കളഞ്ഞ ശേഷം ഇയാള്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു. വേണുഗോപാലിന്റെ നടപടിയെ ഇരുവരും ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വേണുഗോപാല്‍ ഇരുവരോടും അപമര്യാദയായി പെരുമാറിയത്. ഓട്ടോയുടെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് അപകടകരമായ രീതിയില്‍ ഓട്ടോ വേഗത്തില്‍ മുന്നോട്ട് എടുത്ത് പോകുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

  Also Read-കുർബാന ഏകീകരണം: കർദിനാളിന്റെ ഇടയലേഖനം കത്തിച്ചും കുർബാന തടസപ്പെടുത്തിയും പ്രതിഷേധം

  നഗരത്തില്‍ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തിനെത്തുടര്‍ന്ന് നേരത്തെയും കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കുന്നുംപുറം ഡിവിഷനിലെ കൗണ്‍സിലര്‍ അംബികയ്ക്ക് നേരെ കഴിഞ്ഞ മാസമാണ് ആക്രമണമുണ്ടായത്. കുന്നുംപുറം അമൃത സ്‌കൂളിന് സമീപം മാലിന്യം കളയാനെത്തിയ സ്ത്രീയെ തടഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇവരുടെ സഹോദരന്‍ അംബികയെ ആക്രമിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ മറ്റൊരു കൗണ്‍സിലറായ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയും ആക്രമണമുണ്ടായിരുന്നു.

  ചെലവന്നൂരിലെ കസ്റ്റംസ് ഫഌറ്റിന് സമീപം മാലിന്യം കളയാനെത്തിയ ആനന്ദ് എന്ന ആള്‍ ആക്രമിക്കുകയായിരുന്നു. ലോനപ്പനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍ കാര്‍ ഇടിപ്പിയ്ക്കാന്‍ ശ്രമിച്ചതിന് തെളിവ് ഇല്ലെന്നായിരുന്നു പോലീസ് അറിയിച്ചത്.

  കൗണ്‍സിലര്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളില്‍ പോലീസ് ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ തയ്യാറാവുന്നില്ലെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ നിസാര വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

  കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡുകളില്‍ മാലിന്യം തള്ളിയിട്ട് പോകുന്നവരെ കണ്ടെത്താന്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിയ്ക്കാനുള്ള നടപടികളും നഗരസഭ ആലോചിയ്ക്കുന്നുണ്ട്.

  Paulo Coelho Alchemist| 'പൗലോ കൊയ്ലോയെ നേരിട്ടുകാണുക എന്നത് ഏറ്റവും വലിയ സ്വപ്നം'; വൈറലായ 'ആൽക്കെമിസ്റ്റ്' ഓട്ടോയുടമ പ്രദീപ്

  ശനിയാഴ്ച രാത്രിയാണ്‌ കൊച്ചിയിലെ 'ആൽക്കെമിസ്റ്റ്' ഓട്ടോയുടെ ഫോട്ടോ പൗലോ കൊയ്ലോ അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ പിറകിൽ ഇംഗ്ലീഷിൽ പൗലോ കൊയ്ലോയുടെ പേരും അതിനടിയിലായി മലയാളത്തിൽ അദ്ദേഹത്തിൻറെ പ്രശസ്ത കൃതിയായ ആൽക്കെമിസ്റ്റ് എന്നും എഴുതിയ ഓട്ടോയുടെ ചിത്രം ‘നന്ദി കേരളമേ (ഈ ഫോട്ടോയ്ക്ക് നന്ദി)’ എന്ന അടിക്കുറിപ്പോടെ‌ പങ്കുവച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തിരുന്നു.

  ഓട്ടോയുടെ ഉടമയും പൗലോ കൊയ്ലോയുടെ ആരാധകനുമായ ചെറായി സ്വദേശി കെ എ പ്രദീപ്, മകൻ പ്രണവിൽ നിന്നുമാണ് തന്റെ പ്രിയ എഴുത്തുകാരൻ ഈ ചിത്രം പങ്കുവെച്ച കാര്യം അറിഞ്ഞത്. വിശ്വാസം വരാതെ ആശ്ചര്യപ്പെട്ട് നിന്ന പ്രദീപ് ഒടുവിൽ പൗലോ കൊയ്ലോയുടെ ഒഫീഷ്യൽ പേജിൽ കയറിനോക്കി കാര്യം സ്വയം സ്ഥിരീകരിക്കുകയായിരുന്നു.
  Published by:Naseeba TC
  First published:
  )}