• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Suicide | ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോറിക്ഷയില്‍ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: എറണാകുളം കാഞ്ഞൂരില്‍ ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ(Suicide) ചെയ്തു. കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. കാഞ്ഞൂര്‍ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോറിക്ഷയില്‍ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷാജി മരിച്ചു. സാമ്പത്തിക തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

    Also Read-Rain Alert | സംസ്ഥാനത്ത് മൂന്നു ദിവസം മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം

    Suicide | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി

    ശമ്പളവും മറ്റ്  ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.  കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അനൂപ്.

    Also Read-Elephant runs amok | പാപ്പാനെ സ്കൂട്ടർ യാത്രക്കാരി ഇടിച്ചിട്ടു; ഉത്സവത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി

    പാലക്കാട്ടേക്ക് പോകുന്നു എന്ന്  പറഞ്ഞാണ് അനൂപ് തിങ്കളാഴ്ച്ച വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ കോതമംഗലത്തെത്തി അനൂപ് സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അയച്ച ശേഷമാണ് ജീവനൊടുക്കിയത്. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍. സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
     പിതാവ്: പാറക്കല്‍ രവീന്ദ്രനാഥ്. മാതാവ്: ഗീത. ഭാര്യ: സരിത (കുറ്റിലഞ്ഞി എം.ഇ.എസ് സ്ക്കൂള്‍ അധ്യപിക) മക്കൾ: അശ്വിന്‍, ദേവിക.
    Published by:Jayesh Krishnan
    First published: