നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പതിനേഴുകാരൻ ഓടിച്ച ബൈക്കിലിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

  കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പതിനേഴുകാരൻ ഓടിച്ച ബൈക്കിലിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

  മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് കുടുംബവുമായി സഞ്ചരിച്ച ഓട്ടോ അപകടത്തിൽപെട്ടത്

  അഭിലാഷ്

  അഭിലാഷ്

  • Share this:
  കോട്ടയം: ഇന്നലെ വൈകിട്ടാണ് പതിനേഴുകാരൻ ഓടിച്ച ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർഅഭിലാഷ്  എം.എസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ലൈസൻസില്ലാത്ത 17 കാരൻ ഓടിച്ച വാഹനമാണ് അപകടത്തിന് കാരണമായത്. ഇരുവാഹനങ്ങളും മുണ്ടക്കയം ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. പതിനേഴുകാരൻ ഓടിച്ച ബുള്ളറ്റ് ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞതാണ് അപകട കാരണം.

  വാഹനം ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞതോടെ പിന്നിൽ ഓട്ടോ ഓടിച്ചിരുന്ന ഓട്ടോ പെട്ടെന്ന് ബ്രേക്ക് ഇട്ടു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബുള്ളറ്റിൽ തട്ടിയശേഷം റോഡിൽ മറിയുകയായിരുന്നു.

  ഇന്നലെ വൈകുന്നേരം 5.30 ക്ക് ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ അഭിലാഷിനെയും കുടുംബത്തെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അഭിലാഷിനെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണമുണ്ടായത്.

  മകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മരിച്ച അഭിലാഷിന്റെ ഭാര്യ സുനിത, മക്കളായ പാർവ്വതി, നന്ദു എന്നിവരും സഹോദരിയുടെ മകൾ നിവേദിയയും ആണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവർക്കെല്ലാം അപകടത്തിൽ പരിക്കേറ്റു.

  സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാത്ത 17കാരന് വാഹനം നൽകിയ  രക്ഷിതാക്കൾക്ക് എതിരെയും പൊലീസ് അന്വേഷണം നടത്തും. വാഹനം  അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ഇന്നലെ തന്നെ കാഞ്ഞിരപ്പള്ളി പോലീസ് വ്യക്തമാക്കിയിരുന്നു.

  Also Read-ടിപ്പുവിന്റെ സിംഹാസനം നിർമിച്ചത് കുണ്ടന്നൂരിൽ; മോശയുടെ അംശവടിയുണ്ടാക്കിയത് എളമക്കരയിൽ

  മോട്ടോർ വാഹനവകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. 17 കാരൻ എന്നുമുതലാണ് വാഹനം ഓടിക്കാൻ തുടങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഏതായാലും അശ്രദ്ധമായി വണ്ടി ഓടിച്ചു എന്നത് മാത്രമല്ല പ്രായപൂർത്തിയാകത്തയാളാണ് അപകടമുണ്ടാക്കിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

  റോഡപകടങ്ങൾ ഏറെ നടക്കുന്ന കേരളത്തിൽ അലക്ഷ്യമായ ഡ്രൈവിംഗ് ആണ് പല അപകടങ്ങളിലേക്കും വഴി തെളിക്കുന്നത്. കൃത്യമായി ഇൻഡിക്കേറ്റർ ഇട്ട് വാഹനം ഓടിക്കാത്തത് പല അപകടങ്ങൾക്കും കാരണമായി മാറുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

  പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ കുടുംബാംഗങ്ങൾ അപകട നില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. പരിക്ക് ഭേദമായാൽ ഇവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
  Published by:Naseeba TC
  First published:
  )}