കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.
ഷമീറിന്റെ ഓട്ടോയിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ അലക്ഷ്യമായാണ് വാഹനമോടിച്ചതെന്നും അമിതവേഗതയിലായിരുന്നുവെന്നുമാണ് അറിയുന്നത്. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read- തൃശൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
തൃശൂർ കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident deadth, Kalamassery