• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു; യാത്രക്കാരിക്ക് പരിക്ക്

ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു; യാത്രക്കാരിക്ക് പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

  • Share this:

    കൊല്ലം: ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. ചവറ തെക്കുംഭാഗം തുണ്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാർ (34) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു കൂടെയുണ്ടായിരുന്ന യാത്രക്കാരിക്ക് പരുക്കേറ്റു. ‌‌‌വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്.

    Also read-ഇടുക്കിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

    ബുധനാഴ്ച വൈകിട്ട് 6ന് മഠത്തിൽ ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിൽനിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംക്‌ഷനു തെക്കു വശം വച്ച് രാജീവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ നിന്നും ഇയാൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Published by:Sarika KP
    First published: