നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടിയ്ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍

  വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടിയ്ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍

  കുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു

  • Share this:
   നാട്ടുകല്‍: വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടിയ്ക്ക് അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവര്‍. ഇന്നലെ രാവിലെ ഭീമനാട് ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു സംഭവം നടന്നത്. ഭീമനാട് സ്റ്റാന്‍ഡില്‍ എത്തിയ കുട്ടി പ്രദീപിന്റെ ഓട്ടോയില്‍ കയറി മലപ്പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

   സംശയം തോന്നിയ പ്രദീപ് കുട്ടി വീടു വിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് പ്രദീപ് അനുനയിപ്പിച്ച് വീട്ടില്‍ എത്തിക്കുകയയിരുന്നു. അതേസമയം കുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു. ഈ സമയത്താണ് പ്രദീപ് കുട്ടിയുമായി എത്തിയത്.

   വിവരമറിഞ്ഞ നാട്ടുകല്‍ സി.ഐ സിജോ വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം നാട്ടുകല്‍ എസ്.ഐ അനില്‍ മാത്യുവും ജനമൈത്രി പോലീസും വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് മാതൃകാ പ്രവര്‍ത്തനം നടത്തിയ പ്രദീപ്കുമാറിനെ അനുമോദിച്ചു.

   വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിക്ക് അടിയന്തര പാസ്‌പോര്‍ട്ട്; ഉടന്‍ കേരളത്തിലേക്ക്

   വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിയ്ക്ക് അടിയന്തര പാസ്‌പോര്‍ട്ട് അനുവദിച്ച് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പാണ് പ്രസവിച്ചത്.

   ഏഴ് മാസം ഗര്‍ഭിണിയായ മരിയയക്ക് വിമാനം ലണ്ടനില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.

   വനിതാ പൈലറ്റായ ഷോമ സുരറാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനത്തില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം നല്‍കായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുര്‍ട് വിമാനത്താവളത്തിലിറക്കി. വിമാനമിറങ്ങിയ ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

   210 യാത്രക്കാരാണ് എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്നത്. അമ്മയുടേയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു.

   ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}