നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് ഇ ഓട്ടോകള്‍ക്ക് വിലക്ക്; ഓട്ടോ തൊഴിലാളികളുടെ വിലക്ക് ലംഘിച്ചെത്തിയ ഇ ഓട്ടോകളെ തടഞ്ഞു

    കോഴിക്കോട് ഇ ഓട്ടോകള്‍ക്ക് വിലക്ക്; ഓട്ടോ തൊഴിലാളികളുടെ വിലക്ക് ലംഘിച്ചെത്തിയ ഇ ഓട്ടോകളെ തടഞ്ഞു

    നഗരപരിധിയില്‍ സര്‍വീസ് നടത്താന്‍ വേണ്ട സിസി പെര്‍മിറ്റ് ഇല്ലാത്തതുകൊണ്ടാണ് ഇ ഓട്ടോകളെ തടയുന്നതെന്നാണ് മറ്റുതൊഴിലാളികളുടെ വാദം.

    • Share this:
    കോഴിക്കോട്: കഴിഞ്ഞ കുറേക്കാലമായി നഗരത്തില്‍ സര്‍വീസ് നടത്താനുള്ള ശ്രമത്തിലാണ് ഇ ഓട്ടോതൊഴിലാളികള്‍. എന്നാല്‍ പലപ്പോഴും പരമ്പരാഗത ഓട്ടോതൊഴിലാളികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മടങ്ങിപ്പോവാറായിരുന്നു പതിവ്. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഇ ഓട്ടോകളും ഇടുമെന്ന് ഇലക്ട്രിക് ഓട്ടോറിക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ എത്തിയപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.

    കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇ ഓട്ടോകളെ മറ്റ് തൊഴിലാളി യൂണിയനുകള്‍ തടഞ്ഞു. യാത്രക്കാരെ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസെത്തി നിയന്ത്രിച്ചെങ്കിലും കൂടുതല്‍ ഓട്ടോത്തൊഴിലാളികല്‍ സ്ഥലത്ത് എത്തിയതോടെ ഗതാഗതക്കുരുക്കും ഉണ്ടായി. ഒടുവില്‍ യൂനിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോയി.

    കോഴിക്കോട് ജില്ലയില്‍ 167 ഇലക്ട്രിക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയില്‍ 63 എണ്ണം കോര്‍പ്പറേഷന്‍ പരിധിയിലാണ്. ഇവയ്‌ക്ക് പാര്‍ക്കിങ് സൗകര്യം അനുവദിക്കുന്നില്ലെന്നും മറ്റ് ഓട്ടോറിക്ഷക്കാര്‍ ഓടാന്‍ സമ്മതിക്കുന്നില്ലെന്നുമാണ് പരാതി. നഗരപരിധിയില്‍ സര്‍വീസ് നടത്താന്‍ വേണ്ട സിസി പെര്‍മിറ്റ് ഇല്ലാത്തതുകൊണ്ടാണ് ഇ ഓട്ടോകളെ തടയുന്നതെന്നാണ് മറ്റുതൊഴിലാളികളുടെ വാദം.

    You may also like:മരിയാർ ഭൂതപ്പേടിയിൽ എറണാകുളം; പിടികൂടാൻ നാട്ടുകാരുടെ ആലോചനായോഗം

    മാത്രമല്ല, നഗരത്തില്‍ ആവശ്യമുള്ളതിലധികം ഓട്ടോറിക്ഷകള്‍ ഇപ്പോള്‍തന്നെയുണ്ട്. പെര്‍മിറ്റ് ഇല്ലാതെ ഓടാമെന്ന് വന്നാല്‍ നിരവധി പേര്‍ ഇനിയും വരും. നിലവിലുള്ള ഓട്ടോതൊഴിലാളികള്‍ പലരും രണ്ട് ലക്ഷം രൂപ വരെ മുടക്കിയാണ് പെര്‍മിറ്റ് എടുത്തതെന്നും പരമ്പരാഗത ഓട്ടോതൊഴിലാളികള്‍ പറയുന്നു. ഇ ഓട്ടോകള്‍ക്ക് വേണമെങ്കില്‍ സിസി പെർമിറ്റ് എടുത്ത ശേഷം സര്‍വീസ് നടത്താമെന്നാണ് ഇവരുടെ നിലപാട്.

    You may also like:സ്വത്ത് ഭാഗംവെച്ചില്ല; അച്ഛനേയും അമ്മയേയും കൊന്ന് ആൺമക്കൾ; തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിച്ചു

    അപ്രഖ്യാപിത വിലക്കാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ഇ ഓട്ടോ തൊഴിലാളികളുടെ പരാതി. സംസ്ഥാനത്തെവിടെയും ഓടാനുള്ള പെര്‍മിറ്റോടെയാണ് ഇ ഓട്ടോ വാങ്ങുന്നത്. പിന്നെ കോഴിക്കോട് നഗരത്തിന് മാത്രമായി എന്ത് പെര്‍മിറ്റാണ് വേണ്ടതെന്നാണ് ഇ ഓട്ടോക്കാരുടെ ചോദ്യം. മറ്റ് ജില്ലകളിലൊന്നും ഇത്തരം വിലക്കുകളില്ല. വാഹനത്തിന്‍റെ ലോണ്‍ അടക്കാന്‍ പോലും നിവൃത്തിയില്ലാതായതോടെയാണ് ഇന്ന് സ്റ്റാന്‍ഡിലേക്ക് വന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. ജനുവരി പത്തിനകം പ്രശ്നം പരിഹരിക്കാമെന്ന അസിസ്റ്റന്‍റ് കമ്മീഷണറുടെ ഉറപ്പില്‍ ഇന്നത്തെ പ്രതിഷേധം അവസാനിച്ചു.​
    Published by:Naseeba TC
    First published:
    )}