തിരുവനന്തപുരം: ഇടതുമുന്നണി അംഗീകരിച്ച ഓട്ടോറിക്ഷകളുടെ (Auto Rickshaw) മിനിമം ചാര്‍ജ് പുന:പരിശോധിക്കും.മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു (Antony Raju) മുഖ്യമന്തിയുമായി ആശയവിനിമയം നടത്തി.
മിനിമം ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ച എല്‍.ഡി.എഫ് യോഗം , മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നരയില്‍ നിന്ന് രണ്ടു കിലോമീറ്ററായി കൂട്ടിയിരുന്നു. ഇതിനെതിരെ സിഐടിയു ഉള്‍പ്പെടെ യൂണിയനുകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുന:പരിശോധിച്ചത്.
ഓട്ടോറിക്ഷകള്‍ക്ക് പുറമേ നാലുചക്ര ഓട്ടോകളുടെ കാര്യത്തിലും കുറഞ്ഞ ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തും. ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന വിഷുവിന് ശേഷം നിലവില്‍ വരുമെന്നാണ് സൂചന.
പുതിയ തീരുമാന പ്രകാരം ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയായും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് ഒന്നര കിലോമീറ്റര്‍ വരെ35 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും.
1500 സിസിക്ക് അധികമുള്ള ടാക്സി കാറുകള്‍ക്ക് 5 കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 225 രൂപയും, തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.വെയ്റ്റിംഗ് ചാര്‍ജ്ജ് രാത്രിയാത്ര തുടങ്ങിയ വിഷയങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.