• HOME
  • »
  • NEWS
  • »
  • kerala
  • »
  • Auto-Taxi Strike | ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് അര്‍ധരാത്രി മുതല്‍; ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Auto-Taxi Strike | ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് അര്‍ധരാത്രി മുതല്‍; ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്.

Autoriksha

Autoriksha

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി(Auto-Taxi) തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും(Strike). ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് യോഗം.

    ഇന്ധന വിലയ്ക്കൊപ്പം അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

    ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ-ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്.

    Kodiyeri Balakrishnan | 'പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ചുമതലകള്‍ RSS അനുകൂലികള്‍ കയ്യടക്കുന്നു'; കോടിയേരി

    പത്തനംതിട്ട: പൊലീസ്(Police) സ്‌റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ്(RSS) അനുകൂലികള്‍ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). സിപിഎം(CPM) അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. പലര്‍ക്കും മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. അവര്‍ പണിയെടുക്കാതിരിക്കാനുള്ള തസ്തികകള്‍ തേടിപോവുകയാണെന്ന് കോടിയേരി പറഞ്ഞു.

    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അനുകൂലികള്‍ സ്റ്റേഷന്‍ ചുമതലകള്‍ കയ്യടക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നുവെന്നും ബിജെപി അനുകൂലികള്‍ ബോധപൂര്‍വം ഇടപെടല്‍ നടത്തുന്നുവെന്നും കോടിയേരി പറഞ്ഞു.

    പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായി. ആദ്യം പറഞ്ഞതില്‍ നിന്ന് എസ്പിയ്ക്ക് പിന്മാറേണ്ടി വന്നു. ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രതിനിധികള്‍ നേരിട്ടു പോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

    കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രതിനിധികള്‍ നേരിട്ടു പോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
    Published by:Jayesh Krishnan
    First published: