നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Auto-Taxi Strike | ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കണം; തൊഴിലാളികള്‍ 30-ന് പണിമുടക്കും

  Auto-Taxi Strike | ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കണം; തൊഴിലാളികള്‍ 30-ന് പണിമുടക്കും

  മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്

  Autoriksha

  Autoriksha

  • Share this:
   തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 30-ന് പണിമുടക്കും. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

   നടപടിയുണ്ടായില്ലെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.

   K- Rail |കെ റെയിലിൻ്റെ പ്രയോഗികതയിൽ സംശയിച്ച് സിപിഐ നേതാക്കളും; സർക്കാർ സമ്മർദ്ദത്തിൽ

   സർക്കാരിനെ സമ്മർദ്ദത്തിലാക്കി കെ.റെയിലിനെതിരേ(K- Rail) മുന്നണിയിലും എതിർപ്പ്.  സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പദ്ധതിയെ തള്ളിപ്പറയാൻ തയാറായിട്ടില്ലെങ്കിലും സി പി ഐ യിലെ വലിയൊരു വിഭാഗത്തിന് പദ്ധതിയുടെ പ്രായോഗികതയിലും ആവശ്യകതയിലും സംശയമുണ്ട്.  കേന്ദ്രത്തിൻ്റെ നിസഹകരണത്തിനും പ്രതിപക്ഷത്തിൻ്റെ എതിർപ്പിനും പിന്നാലെ സ്വപ്ന പദ്ധതിക്കെതിരേ മുന്നണിയിൽ  തന്നെ മുറുമുറുപ്പ് ഉയരുന്നത് സർക്കാരിന് തിരിച്ചടിയാണ്.

   കെ റെയിലിനെതിരേ ആദ്യം എതിർപ്പുയർത്തിയത് സി പി എം അനുഭാവമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു. പിന്നാലെ സി പി ഐ സംഘടനയായ യുവകലാ സാഹിതി പദ്ധതിക്കെതിരായ പ്രചരണത്തിന് പാർട്ടി നേതൃത്വത്തിൻ്റെ അനുമതി തേടി. പ്രകടന പത്രികയിലെ വാഗ്ദാനമെന്നും മുന്നണി തീരുമാനമെന്നും പറഞ്ഞ് കാനം രാജേന്ദ്രൻ അനുമതി നിഷേധിച്ചു.

   ഇതോടെ യുവകലാസാഹിതി  പരസ്യ പ്രതിഷേധത്തിൽ നിന്നു പിന്മാറി. എന്നാൽ ശാസ്ത്ര സാഹിത്യ പരിഷത് പദ്ധതിക്കെതിരേ ശക്തമായി രംഗത്തുണ്ട്. മുന്നണി നിലപാടിനെതിരേ പരസ്യ പ്രതികരണത്തിനു മുതിരുന്നില്ലെങ്കിലും സി പി ഐയിലെ വലിയൊരു വിഭാഗം പദ്ധതിക്കെതിരാണ്. അതു വ്യക്തമാക്കുന്നതായിരുന്നു സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനങ്ങൾ. കോവിഡ്  പ്രതിസന്ധിയിൽ ജനം പൊറുതി മുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ. റെയിലിനല്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ പറഞ്ഞു.

   Also Read-Suspended | വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു

   കെ റെയിൽ പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ്. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിത്.പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേൽവിലാസം തകർക്കരുതെന്നും നേതാക്കൾ പറഞ്ഞു.എതിർക്കുന്നവരുടെ ആശങ്കകൾ കൂടി മാറ്റാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നു പറയാൻ കാനം രാജേന്ദ്രൻ നിർബന്ധിതനായതും എതിർപ്പിൻ്റെ ശക്തി മനസ്സിലാക്കിയാണ്. പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയാണ് കെ - റെയിൽ എന്നും അതു കൊണ്ടാണ് അനുകൂലിക്കുന്നതെന്നും വിമർശനങ്ങൾക്കുള്ള മറുപടിയായി കാനം പറഞ്ഞു. നമ്മളായി പദ്ധതിയെ തകർത്തു എന്ന് വരുന്നത് ആശാസ്യമല്ലന്നും കാനം വ്യക്തമാക്കി.

   പദ്ധതിയോട് ആദ്യമുണ്ടായിരുന്ന അനുകൂല നിലപാട് കേന്ദ്രത്തിന് ഇപ്പോഴില്ല. അതിശക്തമായ എതിർപ്പ് സംസ്ഥാനത്തെ പ്രതിപക്ഷത്തിനും ബിജെപിക്കുമുണ്ട്. വികസനം മുടക്കികളെന്നു പ്രതിപക്ഷത്തെ വിമർശിച്ചും രാഷ്ട്രീയ പ്രചരണത്തിലുടെയും എതിർപ്പുകളെ മറികടക്കാനായിരുന്നു സർക്കാർ ശ്രമം.  പ്രധാന ഘടകക്ഷിയിൽ പോലും ഏകാഭിപ്രായം ഉണ്ടാക്കാൻ കഴിയാത്ത പദ്ധതി എന്തിന് അടിച്ചേല്പിക്കുന്നു എന്ന ചോദ്യം പ്രതിപക്ഷം ശക്തമാക്കും. സി പി എം സമ്മേളനങ്ങളിലും പദ്ധതിക്കെതിരോയ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉയരുന്നതും സി പി എമ്മിനേയും സർക്കാരിനേയും അലോസരപ്പെടുത്തുന്നു.
   Published by:Jayesh Krishnan
   First published: