നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Auto Taxi Strike | സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും

    Auto Taxi Strike | സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും

    ഓട്ടോ-ടാക്‌സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്. 

    Autoriksha

    Autoriksha

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി(Auto-Taxi) തൊഴിലാളികള്‍ പണിമുടക്കലേക്ക്(Strike). ഡിസംബര്‍ 30ന് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു.

      ഇന്ധന വിലയ്‌ക്കൊപ്പം അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

      ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ-ടാക്‌സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കൂട്ടിയത് 2018 ഡിസംബറിലാണ്.

      Also Read-Liquor Sale| ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യകച്ചവടം; തിരുവനന്തപുരം ചാലക്കുടിയെയും ഇരിങ്ങാലക്കുടയെയും പിന്നിലാക്കി

      പുതുവത്സരാഘോഷത്തിന്റെ മറവിൽ ലഹരി പാർട്ടികൾക്ക് സാധ്യത; കടുത്ത നിയന്ത്രണവുമായി പോലീസ്

      തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്(New year celebration) മറവിൽ സംസ്ഥാനത്തെ പല ഹോട്ടലുകളിലും ലഹരി പാർട്ടികൾ(drug party) നടക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പിന് പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് പോലീസ് നോട്ടീസ് നൽകി തുടങ്ങി. രാത്രി 10നു ശേഷം പാർട്ടികൾ അനുവദിക്കരുത്, സിസിടിവി നിരീക്ഷണം കർശനമാക്കണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

      അടുത്തിടെ സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലായി ലഹരി പാർട്ടികൾ നടന്നിരുന്നു. തലസ്ഥാനത്തെയും എറണാകുളത്തെയും ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജെ പാർട്ടികൾ നടക്കുന്ന ഹോട്ടലുകളെ പ്രത്യേകം നിരീക്ഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം. ഡിജെ പാർട്ടികളുടെ മറവിൽ ലഹരി ഉപഭോഗം നടക്കുന്നത് ആയിട്ടാണ് പോലീസ് റിപ്പോർട്ട്.

      പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി എത്തിയിട്ടുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട് . ഇതുകൂടി കണക്കിലെടുത്താണ് പോലീസ് പരിശോധന കർശനമാക്കുന്നത്. തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകൾക്ക് പോലീസ് നോട്ടീസ് നൽകി കഴിഞ്ഞു. ടൂറിസം കേന്ദ്രങ്ങളായ പൂവാറിലെയും കോവളത്തെയും പല ഹോട്ടലുകളും പോലീസ് നിരീക്ഷണത്തിലാണ്. അടുത്തിടെ പൂവാറിൽ ലഹരി പാർട്ടി നടക്കുകയും പോലീസ് റെയ്ഡിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

      Also Read-ഭര്‍തൃവീട്ടുകാരില്‍ നിന്ന് മകനെ വിട്ടുകിട്ടണം; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി പ്രതിഷേധിച്ചത് 15 മണിക്കൂര്‍

      വിദേശികളടക്കം താമസിക്കുന്ന ഈ മേഖലകളിലെ ഹോട്ടലുകളിൽ ലഹരി ഉപയോഗം വ്യാപകം ആണെന്നാണ് പോലീസ് റിപ്പോർട്ട്. പുതുവത്സര ആഘോഷത്തിനായി പ്രത്യേക സംവിധാനങ്ങളാണ് ഹോട്ടലുകളിൽ ഒരുക്കാറ്‌. ഹോട്ടലുകളിൽ വന്നുപോകുന്നവരെ നിരീക്ഷിക്കാൻ കർശന  നിർദ്ദേശങ്ങളും പോലീസ് നൽകിയിട്ടുണ്ട് . സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ ആണ് നിർദേശം. മുൻകാലങ്ങളിൽ അർദ്ധരാത്രിവരെ ഹോട്ടലുകളിൽ പാർട്ടികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിൻറെ മറവിൽ   ലഹരി ഇടപാടുകൾ വ്യാപകമായതോടെയാണ് പോലീസ് നിയന്ത്രണം കർശനമാക്കുന്നത്.
      Published by:Jayesh Krishnan
      First published: