കൊച്ചിയിൽ തിരക്കിനനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം വരുന്നു

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി 35 കേന്ദ്രങ്ങളിലായി ആധുനിക സംവിധാനമുള്ള ക്യാമറകളും ഉണ്ടാകും..

News18 Malayalam | news18-malayalam
Updated: September 24, 2020, 7:06 AM IST
കൊച്ചിയിൽ തിരക്കിനനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം വരുന്നു
പ്രതീകാത്മ ചിത്രം
  • Share this:
കൊച്ചി:  നഗരത്തിലെ തിരക്കിനനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ആണ് കൊച്ചിയിൽ വരുന്നത്. റോഡിലെ വാഹനത്തിരക്ക് കണക്കാക്കി പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്ടിവേറ്റ് സിഗ്നലുകൾ, കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സ്വയം പ്രവർത്തിപ്പിക്കാവുന്ന പെലിക്കൺ സിഗ്നൽ, നിരീക്ഷണ ക്യാമറകൾ, മൂന്ന് മോഡുകളിൽ ആയി ഏരിയ ട്രാഫിക് മാനേജ്മെൻറ് എന്നിങ്ങനെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിയുകയാണ്.

Also Read-Life Mission| മൂന്നാംഘട്ട നിർമ്മാണത്തിന് തുടക്കം; എറണാകുളത്തു വീടൊരുങ്ങുന്നത് 124 കുടുംബങ്ങൾക്ക്

സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് ടെക്നോളജി ബേസ്ഡ്  ഇന്റഗ്രേറ്റഡ് സിസ്റ്റം ഒരുക്കുന്നത്. റവന്യൂ ടവറിൽ ഒരുക്കുന്ന കൺട്രോൾ സെൻററിൽ നിന്ന് ഗതാഗതം നിരീക്ഷിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി 35 കേന്ദ്രങ്ങളിലായി ആധുനിക സംവിധാനമുള്ള ക്യാമറകളും ഉണ്ടാകും..

Also Read-ടേക്ക് ഓഫുമായി ശിശു സംരക്ഷണ വകുപ്പ്; കുഞ്ഞു ചോദ്യങ്ങളിലെ വലിയ കാര്യങ്ങൾക്ക് ഉത്തരങ്ങളുമായി ജില്ലാ കളക്ടർകൊച്ചിയിലെ ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളിലൊന്നാണ് ഗതാഗതക്കുരുക്ക്. റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗത കുരുക്കും വിവാദം സൃഷ്ടിച്ചതോടെ മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗതാഗതകുരുക്ക് പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നായിരുന്നു മന്ത്രി അറിയിച്ചത്. ഇതില്‍ പി ഡബ്ല്യു ഡിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
Published by: Asha Sulfiker
First published: September 23, 2020, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading