• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വയംഭരണ പദവി; എഞ്ചിനിയറിങ് കോളേജുകളില്‍ മെറിറ്റ് സീറ്റുകളിലെ പ്രവേശനം പരീക്ഷ കമ്മീഷണറുടെ അലോട്ട്മെൻറ് പ്രകാരം; വിജ്ഞാപനം ഉടൻ

സ്വയംഭരണ പദവി; എഞ്ചിനിയറിങ് കോളേജുകളില്‍ മെറിറ്റ് സീറ്റുകളിലെ പ്രവേശനം പരീക്ഷ കമ്മീഷണറുടെ അലോട്ട്മെൻറ് പ്രകാരം; വിജ്ഞാപനം ഉടൻ

സ്വയംഭരണ പദവി ലഭിച്ച മൂന്ന് കോളജുകളിലും വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിജ്ഞാപനമിറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കതിക സർവകലാശാലക്ക് നിർദേശം നൽകി.

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം:  സ്വയംഭരണ പദവി ലഭിച്ച കോളേജുകളിലെ എൻജിനീയറിങ് മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ അലോട്ട്മെൻറ് പ്രകാരം തന്നെയായിരിക്കും ഈ വർഷം പ്രവേശനം. സംസ്ഥാനത്ത് ആദ്യമായി എൻജിനീയറിങ് മേഖലയിൽ മൂന്ന് സ്വാശ്രയ കോളജുകൾക്കാണ് കഴിഞ്ഞദിവസം  സ്വയംഭരണ പദവി ലഭിച്ചത് .

സാങ്കേതിക സർവകലാശാലക്ക് കീഴിലെ കോട്ടയം സെയിൻറ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്, കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻറ് ടെക്നോളജി, തിരുവനന്തപുരം മാർബസേലിയോസ് എൻജിനീയറിങ് കോളജു കൾക്ക് പത്ത് വർഷത്തേക്കാണ് യു.ജി.സിയുടെ  സ്വയംഭരണ പദവി. പരീക്ഷ കമ്മീഷണറുടെ അലോട്ട്മെൻറ് പ്രകാരം തന്നെയായിരിക്കും  പ്രവേശനമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.

പാഠ്യപദ്ധതി തയാറാക്കാനും പരീക്ഷ നടത്താനും വിദ്യാർഥി പ്രവേശനത്തിനും ഉൾപ്പെടെയുള്ള അധികാരങ്ങൾ മൂന്ന് കോളജുകൾക്കും ലഭിക്കുo. സ്വയംഭരണ പദവി ലഭിച്ച മൂന്ന് കോളജുകളിലും വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിജ്ഞാപനമിറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കതിക സർവകലാശാലക്ക് നിർദേശം നൽകി. മൂന്ന് കോളജുകളിലും ഗവേണിങ് ബോഡി, അക്കാദമിക് കൗൺസിൽ, ബോർഡ് ഒാഫ് സ്റ്റഡീസ് എന്നിവ രൂപവത്കരിക്കണം. പരീക്ഷ കൺട്രോളറെ നിയോഗിക്കുകയും വേണം.
TRENDING:Shocking | രജിസ്ട്രേഷൻ ഫീസായ അഞ്ച് രൂപ നൽകാനില്ല; ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച യുവാവ് മരിച്ചു[PHOTOS]'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി[NEWS]Uthra Murder Case| 'ഉത്രയെ ഒഴിവാക്കാണമെന്ന് സൂരജ് പലവട്ടം പറഞ്ഞു'; സുഹൃത്തുക്കളുടെ രഹസ്യ മൊഴി[NEWS]
സംസ്ഥാനത്ത് നിലവിൽ എയ്ഡഡ് മേഖലയിലെ 18ഉം സർക്കാർ മേഖലയിലെ ഒരു ആർട്സ് ആൻറ് സയൻസ് കോളജിനും മാത്രമാണ് സ്വയംഭരണ പദവിയുള്ളത്. അതേസമയം സ്വയംഭരണപദവിയിൽ സിപിഎം മലക്കം മറിഞ്ഞത് പ്രതിപക്ഷം പ്രചരണ വിഷയമാക്കുകയാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് 19 കോളജുകൾക്കും പദവി ലഭിച്ചത്. സ്വയംഭരണ പദവി നൽകുന്നതിനെതിരെ സി.പി.എം ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കവാടം ഉപരോധിച്ച് നടത്തിയ സമരത്തെ തുടർന്ന് യു.ജി.സി സംഘത്തിന് കോളജിൽ പ്രവേശിക്കാനാകാതെ മടങ്ങേണ്ടി വന്നു. ഇതോടെയാണ് ഉറപ്പായിരുന്ന സ്വയംഭരണ പദവി യൂണിവേഴ്സിറ്റി കോളജിന് നഷ്ടമായത്. എറണാകുളം മഹാരാജാസ് കോളജിൽ സമരക്കാർ എത്തുംമുമ്പെ അതിരാവിലെയാണ് യു.ജി.സി സംഘം പരിേശാധന നടത്തിയതും പദവി അനുവദിച്ചതും. പല എയ്ഡഡ് കോളജുകൾക്ക് മുമ്പിലും യു.ജി.സി സംഘം പരിശോധനക്ക് എത്തുന്നതിനെതിരെ എസ്.എഫ്.ഐ രംഗത്തെത്തിയിരുന്നു.

മാറിവന്ന ഇടതുസർക്കാർ സ്വയംഭരണ പദവിക്ക് എതിരായ നിലപാടാണ് തുടക്കത്തിൽ സ്വീകരിച്ചതെങ്കിലും പിന്നീട് മലക്കംമറിഞ്ഞു. ഡോ.ബി.ഇഖ്ബാൽ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, സാങ്കതിക സർവകലാശാല വി.സി ഡോ.എം.എസ് രാജശ്രീ എന്നിവർ അടങ്ങിയ സമിതി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മൂന്ന് സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവിക്ക് എൻ.ഒ.സി നൽകാൻ സർക്കാർ തീരുമാനമെടുത്തത്.

സ്വയംഭരണ പദവിയില്ലാത്തതിനാൽ എ ഐ.സി.ടി.ഇയുടെ ടെക്നിക്കൽ എജ്യുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമിൽ നിന്ന് മുൻ നിര സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകൾ പുറത്തായിരുന്നു. വികസന പ്രവർത്തനങ്ങൾക്കായി കോളജുകൾക്ക് ലഭിക്കേണ്ട കോടികളാണ് പ്രതിഷേധം കാരണം നഷ്ടമായത്.
Published by:Asha Sulfiker
First published: