സഹായമെത്രാൻ സ്ഥാനത്യാഗം ചെയ്യുന്നു; കത്തോലിക്ക സഭയിലെ അത്യപൂർവ്വമായ സംഭവം

വസ്ത്രധാരണത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം ലാളിത്യം നിറഞ്ഞ ജീവിതം കൊണ്ടും കാരുണ്യപ്രവൃത്തികൾ കൊണ്ടും നേരത്തെ തന്നെ മാതൃകയായ വ്യക്തിയാണ് മാര്‍ ജേക്കബ് മുരിക്കന്‍.

News18 Malayalam | news18
Updated: May 3, 2020, 3:22 PM IST
സഹായമെത്രാൻ സ്ഥാനത്യാഗം ചെയ്യുന്നു; കത്തോലിക്ക സഭയിലെ അത്യപൂർവ്വമായ സംഭവം
മാർ ജേക്കബ് മുരിക്കൻ
  • News18
  • Last Updated: May 3, 2020, 3:22 PM IST
  • Share this:
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഒരു വർഷത്തിനുള്ളിൽ സ്ഥാനത്യാഗം ചെയ്യുന്നു. ബിഷപ്പ് സ്ഥാനത്തു നിന്നുള്ള രൂപതയുടെ ചുമതലകൾ ഒഴിഞ്ഞ് ആശ്രമജീവിതം നയിച്ച് സന്യാസിയായി കഴിയാനാണ് അദ്ദേഹം സ്വയം എടുത്ത തീരുമാനം. 2022ഓടെ അദ്ദേഹം ആശ്രമജീവിതത്തിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ കത്തോലിക്ക സഭയിലെ അത്യപൂർവ്വമായ സംഭവമാണ് ഒരു ബിഷപ്പ് സ്ഥാനത്യാഗം ചെയ്ത് സന്യാസിയാവുക എന്നുള്ളത്. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ആശ്രമത്തിലേക്കാണ് അദ്ദേഹം പുതിയ ജീവിതത്തിനായി പ്രവേശിക്കുന്നത്.

മുൻപ് ബനഡിക്ട് പതിനാറാമൻ മാർപാപ്പാ സ്ഥാനത്യാഗം ചെയ്തത് സഭയിലെ അത്യപൂർവ്വമായ സംഭവമായിരുന്നു. മാർപാപ്പാ വിവിധ കാരണങ്ങളാല്‍ പലരെയും ബിഷപ് സ്ഥാനത്തു നിന്ന് പലരെയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വയം സ്ഥാനത്യാഗം ചെയ്യുന്നത് ആദ്യമായിരുന്നു. അതുപോലെ മുരിക്കൻ സ്വയം സ്ഥാനമൊഴിയുന്നതും സഭയിലെ അസാധാരണമായ സംഭവമാണ്.

രണ്ടു വർഷം മുൻപ് തന്നെ ബിഷപ് മുരിക്കൻ സ്ഥാനത്യാഗം ചെയ്യുന്നതിനുള്ള അനുമതിക്കായി മാർപാപ്പക്ക് കത്തയച്ചിരുന്നു. ഇത് സിനഡ് പരിഗണിച്ചുവെങ്കിലും തീരുമാനമെടുത്തിരുന്നില്ല. എന്നാൽ, അദ്ദേഹം വീണ്ടും തന്റെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും വത്തിക്കാന് കത്തു നൽകുകയും ചെയ്തു. പീന്നീട് സീറോ മലബാർ സഭ ചർച്ച ചെയ്യുകയും 58കാരനായ ബിഷപ്പിന് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്തു.

2012 ഓഗസ്റ്റ് 24നാണ് പാലാ രൂപതയുടെ സഹായമെത്രാനായി അദ്ദേഹം ചുമതലയേറ്റത്.

വിശുദ്ധ അല്‍ഫോൻസാമ്മയുടെ അമ്മയുടെ കുടുംബമായ മുട്ടുചിറ മുരിക്കൻ കുടുംബത്തിൽ 1963 ജൂൺ 16-നായിരുന്നു മാർ ജേക്കബ് മുരിക്കന്റെ ജനനം. 1993 ഡിസംബർ 27-ന് പൗരോഹിത്യം സ്വീകരിച്ചു. അല്‍ഫോൻസാമ്മയുടെ ജീവിത ദർശനമായിരുന്നു ചെറുപ്പകാലം മുതൽ മുന്നോട്ടു നയിച്ചത്. അങ്ങനെയാണ് അദ്ദേഹം വൈദികനായതും ബിഷപ്പായതും.

വസ്ത്രധാരണത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം ലാളിത്യം നിറഞ്ഞ ജീവിതം കൊണ്ടും കാരുണ്യപ്രവൃത്തികൾ കൊണ്ടും നേരത്തെ തന്നെ മാതൃകയായ വ്യക്തിയാണ് മാര്‍ ജേക്കബ് മുരിക്കന്‍. തന്റെ വൃക്കകളിലൊന്ന് ഒരു അന്യമതസ്ഥനു നല്കി ഒരു വലിയ സന്ദേശമാണ് ലോകത്തിനു കാട്ടിക്കൊടുത്തത്.

എല്ലാ ഔദ്യോഗിക പദവികളും വേണ്ടെന്നു വെച്ച് ഒരു സാധാരണ സന്യാസിയായി ജീവിക്കുകയെന്നതാണ് ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം.

You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]
First published: May 3, 2020, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading