നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Karipur Air India Express Crash | അപകടത്തിനിടയാക്കിയത് റൺവേയിലെ വഴുക്കൽ; തീപിടുക്കാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി: വ്യോമയാനമന്ത്രി

    Karipur Air India Express Crash | അപകടത്തിനിടയാക്കിയത് റൺവേയിലെ വഴുക്കൽ; തീപിടുക്കാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി: വ്യോമയാനമന്ത്രി

    കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 18 പേരാണ്

    Civil Aviation Minister Hardeep Singh Puri.

    Civil Aviation Minister Hardeep Singh Puri.

    • Share this:
      ന്യൂഡൽഹി: കനത്ത മഴയിൽ റൺവേയിൽ വഴുക്കലുണ്ടായതാണ് കരിപ്പൂർ വിമാനാപകടത്തിനിടയാക്കിയതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. 'വന്ദേഭാരത് മിഷന്‍റെ ഭാഗമായി ദുബായിൽ നിന്ന് 190 യാത്രക്കാരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മണ്‍സൂൺ കാലഘട്ടമായതിനാൽ റൺവേയിൽ വഴുക്കലുണ്ടായിരുന്നു.. ടേബിൾടോപ്പ് റണ്‍വേയിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറുകയായിരുന്നു.' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. അപകടത്തിൽ വിമാനത്തിന് തീ പിടിക്കാതിരുന്നതും വൻദുരന്തം ഒഴിവാക്കിയെന്നും അപകടത്തിൽ അനുശോചിച്ച് വ്യോമയാന മന്ത്രി പ്രതികരിച്ചു.

      കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 18 പേരാണ്. പൈലറ്റും സഹപൈലറ്റ് അടക്കം ഉള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

      വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽനിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്.
      TRENDING:Karipur Air India Express Crash | കോഴിക്കോട് ചികിത്സയിൽ ഉള്ളവരുടെയും മരിച്ചവരുടെയും വിവരങ്ങൾ ഇവിടെ[NEWS]Karipur Air India Express Crash| ഒരു വിമാനം എയർപോർട്ടിൽ ഇറങ്ങുന്നത് എങ്ങനെ? പൈലറ്റ് ആദ്യം കാണുന്നത് എന്ത്?[NEWS]Karipur Air India Express Crash | 19 മരണം; ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 123 പേർ ആശുപത്രികളിൽ[NEWS]
      35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിനുള്ളിൽ കുടുങ്ങിയവരെ ഉൾപ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. കനത്ത മഴ കാഴ്ച മറച്ചതാണ് കരിപ്പൂരിലെ അപകട കാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. ലാൻഡിങ്ങിനിടെ റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു.
      Published by:Asha Sulfiker
      First published:
      )}