'കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം; അവരുടെ മനസ്സിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്': ശിശുദിനത്തിൽ മുഖ്യമന്ത്രി
''പോക്സോ കേസുകൾ ശരിയായ രീതിയിൽ നടക്കുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്''

News18 Malayalam
- News18 Malayalam
- Last Updated: November 15, 2019, 7:20 AM IST
തിരുവനന്തപുരം: കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന ശിശുദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക സംഘർഷം കാരണം മുതിർന്ന കുട്ടികൾ പോലും ആത്മഹത്യ ചെയ്യുന്നു. കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കൾ ചിന്തിക്കരുത്. അമിത സംഘർഷമുണ്ടായാൽ സമൂഹത്തിന് ഗുണകരമായി മാറേണ്ടവർ മറ്റൊരു അവസ്ഥയിലെത്തുന്നു. ഇത് സമൂഹം ഗൗരവമായെടുക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read- ഗെയിൽ പൈപ്പ് ലൈൻ : പിണറായിക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം
കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം. അവരുടെ മനസിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്. കുട്ടികൾക്ക് ഉല്ലാസത്തോടെ വളരാനാവണം. മാതാപിതാക്കളും വീട്ടുകാരും ബന്ധുക്കളും അധ്യാപകരും നാട്ടുകാരും അത് ശ്രദ്ധിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട് നിർഭാഗ്യകരമായ നിരവധി കാര്യങ്ങൾ കേൾക്കുന്നു. അവർക്ക് ദോഷകരമായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണം.
പോക്സോ കേസുകൾ ശരിയായ രീതിയിൽ നടക്കുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. സമൂഹത്തിന്റെ ഭാഗമായ വിവിധ തലങ്ങൾ, ജുഡീഷ്യറി ഉൾപ്പെടെ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മുൻതൂക്കം നൽകണം. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനമായി മാറുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാനസിക സംഘർഷം കാരണം മുതിർന്ന കുട്ടികൾ പോലും ആത്മഹത്യ ചെയ്യുന്നു. കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കൾ ചിന്തിക്കരുത്. അമിത സംഘർഷമുണ്ടായാൽ സമൂഹത്തിന് ഗുണകരമായി മാറേണ്ടവർ മറ്റൊരു അവസ്ഥയിലെത്തുന്നു. ഇത് സമൂഹം ഗൗരവമായെടുക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.