• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഈശ്വരനാണ് ഏറ്റവും വലുത്'; ശബരിമലയിലെ കാര്യം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് അയിഷാ പോറ്റി MLA

വിശ്വാസം പോലുള്ള ചെറിയ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് അയിഷാ പോറ്റി എം.എൽ.എ നിയമസഭയിൽ

news18
Updated: May 29, 2019, 4:11 PM IST
'ഈശ്വരനാണ് ഏറ്റവും വലുത്'; ശബരിമലയിലെ കാര്യം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് അയിഷാ പോറ്റി MLA
ayisha potty_mla
news18
Updated: May 29, 2019, 4:11 PM IST
തിരുവനന്തപുരം: നല്ലൊരു വിശ്വാസിയാണെന്ന് വ്യക്തമാക്കി അയിഷാ പോറ്റി എം.എല്‍.എ. നിയമസഭയിലാണ് അവർ ഇക്കാര്യം. ഈശ്വരനാണ് ഏറ്റവും വലുത് എന്നാണ് വിശ്വസിക്കുന്നത്. വിശ്വാസം പോലുള്ള ചെറിയ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്. ശബരിമലയിലെ കാര്യം അയ്യപ്പന്‍ നോക്കിക്കോളുമെന്നും അയിഷാ പോറ്റി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ശബരിമല വിഷയം വോട്ടർമാരെ സ്വാധീനിച്ചുവെന്ന വാദം ശക്തമാണ്. ഇതേച്ചൊല്ലി സിപിഎമ്മിലും ഇടതുമുന്നണിയിലും ഭിന്നാഭിപ്രായമുണ്ട്. ശബരിമല വിഷയം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വോട്ടെണ്ണുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.

'ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും'; വർഗീയ പാർട്ടികൾ നന്നായി ഉപയോഗിച്ചെന്ന് മന്ത്രി കടകംപള്ളി

എന്നാൽ ശബരിമല ഒരു വിഷയമേ ആയിരുന്നില്ലെന്ന നിലപാടിൽ വോട്ടെണ്ണലിനു മുമ്പും ശേഷവും മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസം സംബന്ധിച്ച നിലപാട് വ്യക്തമാക്കി അയിഷാ പോറ്റി എം.എൽ.എ രംഗത്തെത്തിയെന്നത് ശ്രദ്ധേയമാകുന്നത്.
First published: May 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...