കാസർകോട്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർഗോഡ്, മഞ്ചേശ്വരം , ചന്ദേര, കുമ്പള, ഹോസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഈ മാസം പതിനൊന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മംഗലാപുരത്തും കർശന സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട് .കേരള-കർണ്ണാടക അതിർത്തിയായ തലപാടിയിൽ വാഹന പരിശോധന കർശനമാക്കി.
കേരളത്തിൽ കർശന സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബഹ്റ നിർദ്ദേശം നൽകി. ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.