അയോധ്യ വിധി | കാസർഗോഡ് ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു
അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുകയാണ്.

ayodhya-Illustration
- News18
- Last Updated: November 11, 2019, 7:12 AM IST
കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ 5 പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു. ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ മൂന്നു ദിവസത്തേക്കാണ് മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഹൊസ്ദുർഗ്,ചന്ദേര സ്റ്റേഷൻ പരിധികളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Also Read-അയോധ്യ വിധി | ഭീകരാക്രമണ സാധ്യത; പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ; 5 ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു അയോധ്യ വിധി പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനത്തും കര്ശന സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചത്. അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുകയാണ്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രധാനമന്ത്രി, വിധി പ്രഖ്യാപിച്ച അഞ്ച് ജഡ്ജിമാർ എന്നിവർക്കുൾപ്പെടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Also Read-അയോധ്യ വിധി | ഭീകരാക്രമണ സാധ്യത; പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ; 5 ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു