നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Ayodhya Verdict | അയോധ്യ വിധി: കേരളത്തിലും ജാഗ്രതാ നിർദേശം; കർശന സുരക്ഷയെന്ന് ഡിജിപി

  Ayodhya Verdict | അയോധ്യ വിധി: കേരളത്തിലും ജാഗ്രതാ നിർദേശം; കർശന സുരക്ഷയെന്ന് ഡിജിപി

  Supreme Court on Ayodhya Case:ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടത്തും.

  അയോധ്യ

  അയോധ്യ

  • Share this:
   തിരുവനന്തപുരം: അയോധ്യ കേസിൽ സുപ്രീംകോടതി നാളെ വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശം. കർശന സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബഹ്റ നിർദ്ദേശം നൽകി. ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും  പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

   വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂവെന്ന് നാം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിർദ്ദേശിച്ചു. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

   Also Read വിധി പറയുന്നത് 40 ദിവസത്തെ മാരത്തൺ വാദത്തിനു പിന്നാലെ 
   First published:
   )}