• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്ഥിരം അപകടമേഖലയെന്ന ചീത്തപ്പേര് വിട്ടൊഴിയാതെ ആയൂർ


Updated: January 12, 2019, 6:37 PM IST
സ്ഥിരം അപകടമേഖലയെന്ന ചീത്തപ്പേര് വിട്ടൊഴിയാതെ ആയൂർ

Updated: January 12, 2019, 6:37 PM IST
കൊല്ലം: ആറു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഒരു നാട്. എം.സി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ അപകടമുണ്ടായത്. എം.സി റോഡ് നവീകരണത്തിന് ശേഷം സ്ഥിരം അപകടമേഖലയാണ് ആയൂർ. സമീപത്തുള്ള ചടയമംഗലവും സ്ഥിരം അപകടമേഖലയാണ്.

ആയൂര്‍ വാഹനാപകടം: എട്ടു വയസുകാരനും മരിച്ചു; മരണം 6 ആയി

2013 ജൂലൈയില്‍ ആയൂരിനും ചടയമംഗലത്തിനുമിടയില്‍ ശ്രീരംഗം വളവിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പമ്പയിലേക്ക് പോയ KSRTC ബസിന് മധ്യഭാഗത്ത് സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. 2017 മാര്‍ച്ചില്‍ ആയൂരിലുണ്ടായ അപകടത്തില്‍ ഇന്‍ഫോസിസ് ജീവനക്കാരായ നാലുപേരാണ് മരിച്ചത്. സൂപ്പര്‍ഫാസ്റ്റ് ബസിന്‍റെ വശത്തേക്ക് സ്വകാര്യബസ് ഇടിച്ചാണ് അപകടമുണ്ടായത്. നിലമേല്‍ അയ്യപ്പക്ഷേത്രത്തിന് മുന്നില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത് 2015ലായിരുന്നു. ചെറുതും വലുതുമായി നിത്യേന അപകടങ്ങള്‍ നടക്കുന്നത് ഏനാത്ത് മുതല്‍ നിലമേല്‍ വരെയുള്ള ഭാഗങ്ങളിലാണ്. റോഡ് നവീകരണത്തിന് മുമ്പ് കൊടുവളവുകളായിരുന്നു എം.സി റോഡില്‍ വില്ലനായിരുന്നത്. 1971ല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ മൂന്ന് അധ്യാപകര്‍ എം.സി റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത് അക്കാലത്തെ പ്രധാന വാര്‍ത്തയായിരുന്നു.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...