• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ആയൂര്‍ വാഹനാപകടം: എട്ടു വയസുകാരനും മരിച്ചു; മരണം 6 ആയി


Updated: January 12, 2019, 6:10 PM IST
ആയൂര്‍ വാഹനാപകടം: എട്ടു വയസുകാരനും മരിച്ചു; മരണം 6 ആയി

Updated: January 12, 2019, 6:10 PM IST
തിരുവനന്തപുരം: കൊല്ലത്ത് ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയും മരിച്ചു. ഇതോടെ മരണസംഖ്യ ആറായി.

പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ അഭിനജ് ആണ് മരിച്ചത്. വൈകീട്ട് നാലരയോടെയായിരുന്നു മരണം.

വടശ്ശേരിക്കര സ്വദേശികളായ സ്മിത, മിനി, അജ്ഞന കൊച്ചുകുട്ടികളായ ഹര്‍ഷ, അഭിനവ് എന്നിവരും കാര്‍ ഡ്രൈവര്‍ അരുണുമാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Loading...

എം.സി.റോഡില്‍ ആയൂരില്‍ അകമണ്‍ പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

Also Read കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളില്‍ മരിച്ചത് 8 പേര്‍; 6 പേർ ഒരു കുടുംബത്തിൽപ്പെട്ടവർ

Also Read ആയൂര്‍ വാഹനാപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു

കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍