നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അയ്യപ്പ ഭക്തന്‍ മരിച്ചത് അപകടത്തിലോ കാട്ടാനയുടെ ആക്രമണത്തിലോ ആകാമെന്ന് പൊലീസ്

    അയ്യപ്പ ഭക്തന്‍ മരിച്ചത് അപകടത്തിലോ കാട്ടാനയുടെ ആക്രമണത്തിലോ ആകാമെന്ന് പൊലീസ്

    • Share this:
      പത്തനംതിട്ട: അയ്യപ്പന്‍ഭക്തന്‍ ശിവദാസന്റെ മരണം വാഹനാപകടത്തിലോ കാട്ടാനയുടെ ആക്രമണത്തിലോ ആകാമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ തുടയെല്ല് പൊട്ടിയുണ്ടായ അമിത രക്തസ്രാവം മൂലമാണ് ശിവദാസന്റെ മരണമെന്ന് കണ്ടെത്തിയിരിന്നു. ആന്തരികാവയങ്ങള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

      കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനം; 59 മിനിട്ടുകൊണ്ട് ഒരുകോടി വരെ വായ്പ

      ശിവദാസന്‍ മരിച്ചത് അപകടത്തിലോ കാട്ടാനയുടെ ആക്രമണത്തിലോ ആകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ വളവാണ്. ശിവസാദന്റെ ബൈക്ക് ഇവിടെ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചതാകാമെന്നാണ് വിലയിരുത്തല്‍. കാട്ടാനകളുടെ സാന്നിധ്യം ഏറെയുള്ള മേഖലയായതിനാല്‍ ഇവയുടെ ആക്രമണമുണ്ടായതാകാമെന്നും സംശയിക്കുന്നുണ്ട്.

      സംവരണത്തെക്കാൾ പ്രധാനം ആചാരസംരക്ഷണം; എൻ.എസ്.എസ് നിലപാട് ഇങ്ങനെ

      ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട പന്തളം സ്വദേശി ശിവദാസന്റെ മൃതദേഹം നവംബര്‍ ഒന്നിന് കമ്പകത്തുംവളവിന് സമീപത്ത് നിന്നാണ് കണ്ടെടുത്തത്. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നടപടിക്കിടെയാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് സംഘപരിവാര്‍ ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്. ശബരിമലയ്ക്ക് വേണ്ടി ജീവന്‍ ബലിദാനം നല്‍കിയ ആളാണ് ശിവദാസന്‍ എന്നതരത്തില്‍ പ്രചരണം ഉണ്ടാവുകയും ഇതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

      ശബരിമല വീണ്ടും മുൾമുനയിൽ; നാളെ മുതൽ പൊലീസിന്റെ സുരക്ഷാവലയത്തിൽ

      എന്നാല്‍ ഈ പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പൊലീസും സര്‍ക്കാരും അറിയിച്ചത്. ശബരിമലയില്‍ പൊലീസ് നടപടിയുണ്ടായത് ഒക്ടോബര്‍ 16,17 തീയതികളിലാണ്. ശബരിമല ദര്‍ശനത്തിനായി ശിവദാസന്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് 18 ന് രാവിലെയാണ്. പിറ്റേദിവസം (19-ാം തീയതി) ദര്‍ശനം കഴിഞ്ഞിറങ്ങിയ ശേഷം വീട്ടിലേക്ക് വിളിക്കുകയും ചെയ്തു.ദര്‍ശനത്തിനെത്തിയ ഏതോ ആളുടെ ഫോണില്‍നിന്നാണ് ശിവദാസന്‍ വിളിച്ചത്. എന്നാല്‍ തിരികെയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് 21 ന് പമ്പ, നിലയ്ക്കല്‍, പെരുനാട് പൊലീസ് സ്റ്റേഷനുകളില്‍ ബന്ധുക്കള്‍ പരാതി നല്‍കി. 25-ാം തീയതി പന്തളം പൊലീസിലും പരാതി നല്‍കിയതായും പൊലീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇയാളുടെ മൃതദേഹം കണ്ടെത്തിയത് ളാഹയ്ക്കടുത്ത് നിന്നാണ്. പൊലീസ് ലാത്തിച്ചാര്‍ജ് നടന്നത് നിലയ്ക്കലും എന്ന വസ്തുതയും പൊലീസ് ചൂണ്ടിക്കാട്ടി.

      ശബരിമലയില്‍ പൊലീസ് നടപടികള്‍ നടന്നതിന്റെ അടുത്ത ദിവസമാണ് ശിവദാസന്‍ സന്നിധാനത്തേക്ക് പുറപ്പെട്ടതെന്ന മൊഴി ഇയാളുടെ മകനും നല്‍കിയിട്ടുണ്ട്. തൊഴുതശേഷം വീട്ടിലേക്ക് വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നുവെന്നാണ് മകന്‍ നല്‍കിയിരിക്കുന്ന മൊഴി. ഒക്ടോബര്‍ 19ന് രാവിലെ ഒരു തമിഴ് നാട്ടുകാരന്റെ മൊബൈലില്‍ നിന്ന് വിളിച്ച് താന്‍ തൊഴുതിട്ട് നില്‍ക്കുകയാണെന്നാണ് അറിയിച്ചത്. ഇതേ നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ തമിഴ് സംസാരിക്കുന്ന ഒരാളാണ് ഫോണ്‍ എടുത്തതെന്നാണ് മകന്‍ പറഞ്ഞത്.

      'ശബരിമല'യിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ഡോ. കെ.എസ് രാധാകൃഷ്ണൻ

      ശബരിമല ദര്‍ശനത്തിനായി അയ്യപ്പ ചിത്രം പതിപ്പിച്ച് സൈക്കിളില്‍ പുറപ്പെട്ട നിരപരാധിയായ ഭക്തനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരന്‍പിള്ള ആരോപിച്ചത്. എന്നാല്‍ സൈക്കിളിലല്ല KL26 B4905 എന്ന ലൂന എക്‌സല്‍ വാഹനത്തിലാണ് അച്ഛന്‍ ശബരിമലക്ക് പോയത് എന്നാണ് ശിവദാസന്റെ മകന്റെ മൊഴി.

      First published:
      )}