പമ്പ: പ്രളയം കവർന്നെടുത്ത പമ്പ വീണ്ടും ഭക്തിസാന്ദ്രമായപ്പോൾ എങ്ങും നിഴലിച്ചതു പരാതികൾ മാത്രം. അടിസ്ഥാനസൗകര്യം പോലുമില്ലാതെ നട്ടം തിരിയുകയാണ് പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർ. പ്രാഥമിക ആവശ്യങ്ങൾക്കു നിറവേറ്റാൻ സൗകര്യം ഇല്ലാത്തത് തീർത്ഥാടകരെ ബുദ്ധിമുട്ടിലാകുന്നു. കുടിവെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും തീർത്ഥാടകർക്ക് പരാതി ഉണ്ട്.
ത്രിവേണി പാലത്തിനു സമീപം ഉണ്ടായിരുന്ന കടകൾ പ്രളയത്തിൽ നശിച്ചപ്പോൾ ദിവസേന എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പമ്പയിലെ ഏക ആശ്രയം രണ്ടു ഹോട്ടലുകൾ മാത്രമാണ്. ഇതോടെ ഭക്ഷണം കഴിക്കാതെ മലകയറേണ്ട ഗതികേടിലായി ഭക്തർ. കുടിവെള്ള ദൗർബല്യവും സ്ഥിതി രൂക്ഷമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.