HOME /NEWS /Kerala / ഹർത്താലിൽ വലഞ്ഞ് അയ്യപ്പഭക്തർ; ഭക്ഷണശാലകൾ അടച്ചിട്ടത് ഭക്തർക്ക് തിരിച്ചടിയായി

ഹർത്താലിൽ വലഞ്ഞ് അയ്യപ്പഭക്തർ; ഭക്ഷണശാലകൾ അടച്ചിട്ടത് ഭക്തർക്ക് തിരിച്ചടിയായി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    പമ്പ: മിന്നൽ ഹർത്താലിൽ ഏറ്റവും അധികം ബുദ്ധിമുട്ടിലായത് ശബരിമലയിലേക്ക് എത്തിയ അയ്യപ്പഭക്തരാണ്. ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം ഭയന്ന് വഴിയോര ഭക്ഷണശാലകൾ അടച്ചിട്ടത് ഭക്തർക്ക് തിരിച്ചടിയായി.

    ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി എന്നിവരാണ് പുലർച്ചെയോടെ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. പെട്ടെന്നുള്ള ഹർത്താലിനെ തുടർന്ന് അയ്യപ്പഭക്തർ വലഞ്ഞു. പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചവരാണ്‌ ഹർത്താലിൽ കുടുങ്ങിയ അയ്യപ്പന്മാരിലേറെയും.

    ഹർത്താൽ പൊറുക്കാനാകാത്ത തെറ്റ്; ജനത്തെ ബിജെപിയും ആർഎസ്എസും ബന്ദികളാക്കിയിരിക്കുന്നു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    അക്രമ ഭീഷണിയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ സർവീസ് നിർത്തിവെച്ചു. ഇതിനെ തുടർന്ന് ദർശനം കഴിഞ്ഞെത്തിയ ഭക്തർ പലയിടങ്ങളിൽ കുടുങ്ങി.

    കെപി ശശികല നാട്ടിലാകെ വര്‍ഗീയ വിഷം ചീറ്റുന്നയാളെന്ന് കടകംപള്ളി

    പമ്പ - പത്തനംതിട്ട - ചെങ്ങന്നൂർ പാതയിൽ അയ്യപ്പ ഭക്തർക്കായി കെ എസ് ആർ ടി സി സർവീസ് നടത്തുന്നുണ്ട്. പൊലീസ് സുരക്ഷയിലാണ് കെ എസ് ആർ ടി സി വാഹനങ്ങൾ ഓടിക്കുന്നത്. ഹർത്താൽ സമാധാനപരമെങ്കിലും പത്തനംതിട്ടയിൽ ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

    First published:

    Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി