നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പമ്പയിലും നിലയ്ക്കലിലും അയ്യപ്പ സേവാ സമാജത്തിന്‍റെ നേതൃത്വത്തിൽ അന്നദാനം

  പമ്പയിലും നിലയ്ക്കലിലും അയ്യപ്പ സേവാ സമാജത്തിന്‍റെ നേതൃത്വത്തിൽ അന്നദാനം

  • Last Updated :
  • Share this:
   ശബരിമല: പമ്പയിലും നിലയ്ക്കലിലും ഇനി അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ അന്നദാനം. സംഘ പരിവാർ നിയന്ത്രണത്തിലുള്ള അയ്യപ്പ സേവാ സമാജത്തിന് അന്നദാനം നടത്താൻ അനുമതി നൽകിയത് വിവാദമായിരുന്നു. എന്നാൽ അന്നദാനത്തിന്റെ നിയന്ത്രണം ദേവസ്വം ബോർഡിന് തന്നെയാണെന്നാണ് ബോർഡിന്റെ വിശദീകരണം.

   മണ്ഡലകാലത്തിന്റെ തുടക്കം മുതൽ ദേവസ്വം ബോർഡ് നേരിട്ടായിരുന്നു അന്നദാനം. എന്നാൽ തിങ്കളാഴ്ച്ച ഉച്ചമുതൽ അഖില ഭാരതീയ അയ്യപ്പസേവാ സമാജം പമ്പയിൽ അന്നദാന ചുമതല ഏറ്റെടുത്തു. നിലക്കലിലെ അന്നദാനവും അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ തന്നെ.

   'വിശ്വാസം ഹനിക്കാതെയാകണം സ്ത്രീ സമത്വം നടപ്പാക്കേണ്ടത്': അരുൺ ജെയ്‌റ്റ്‌ലി

   ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഖില ഭാരതീയ അയ്യപ്പ സേവാ സമാജം യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും റിവ്യൂ ഹർജി നൽകുകയും ചെയ്തിട്ടുണ്ട്.

   ദേവസ്വം ബോർഡിന് തന്നെയാണ് അന്നദാനത്തിന്റെ നിയന്ത്രണമെന്നാണ് ബോർഡിന്റെ വിശദീകരണം. സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയ സംഘടനയെ അന്നദാനച്ചുമതലയേൽപ്പിച്ച ദേവസ്വം ബോർഡിനെതിരെ പല കോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഊർജം പകരുന്നതാണ് നടപടിയെന്നാണ് ആക്ഷേപം.
   First published:
   )}