തിരുവനന്തപുരം: പുരോഗമന സാംസ്‌കാരിക വേദിയുടെ സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് 2020 ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.
തനിക്ക് കിട്ടുന്നത് ഏത് അംഗീകാരമായാലും ആരോഗ്യമേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവർക്ക് ഉള്ളതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ ഓണക്കാലം കോവിഡിനെ സംബന്ധിച്ച് അല്‍പം ഭീതിയുണര്‍ത്തുന്ന കാലമാണ്.
You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]കോവിഡ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ ആരോഗ്യമേഖല കരുതലോടെ ഇരിക്കുകയാണ്. എല്ലാവരും അക്കാര്യത്തില്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നടന്ന ഒരു ചടങ്ങില്‍ അഴീക്കോടിനൊപ്പം പങ്കെടുത്തതിന്റെ ഓർമകള്‍ മന്ത്രി പങ്കുവച്ചു.
ആരോഗ്യമേഖലയിലെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രവര്‍ത്തങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇക്കൊല്ലത്തെ അഴീക്കോട് സ്മാരക അവാര്‍ഡ് മന്ത്രിക്ക് സമ്മാനിച്ചതെന്ന് പുരോഗമന സാസ്‌കാരിക വേദി പ്രസിഡന്റ് ശാസ്താന്തല സഹദേവന്‍ പറഞ്ഞു. ഡോ. ഇന്ദ്രബാബു, പനവിള രാജശേഖരന്‍, പാപ്പനംകോട് അന്‍സാരി, കരമന ദിനേശ് നായര്‍ എന്നിവര്‍ സന്നിഹിതരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.