തൃശൂർ: ശബരിമല പരാമർശത്തിന്‍റെ പേരിൽ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച തൃശൂർ ജില്ലാ കളക്ടർക്കെതിരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. കളക്ടർ പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണ്. പിണറായിയുടെ ദത്തുപുത്രിയാകാനാണ് കളക്ടറുടെ ശ്രമം. വനിതാ മതിലിൽ പങ്കെടുത്തയാളാണ് കളക്ടർ. മലയാളമോ തമിഴോ പഠിക്കണം. അയ്യൻ എന്നതിന്റെ അർത്ഥം ജ്യേഷ്ഠൻ എന്നാണ്. കളക്ടറുടെ നടപടി ശുദ്ധ അസംബന്ധമാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കളക്ടർ പെരുമാറ്റ ചട്ടം പഠിക്കണം. കളക്ടർ പ്രശസ്തിക്ക് വേണ്ടിയും പിണറായി വിജയന് വേണ്ടിയും പ്രവർത്തിക്കുന്നു. ശബരിമല ബിജെപിയുടെ പ്രചാരണ വിഷയമാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമല വിഷയമുന്നയിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടർ നോട്ടീസ് അയച്ചിരുന്നു. വിവാദ പ്രസംഗം സംബന്ധിച്ച വാർത്ത ന്യൂസ് 18 ആണ് പുറത്തുവിട്ടത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അയച്ച നോട്ടീസില്‍ പറയുന്നു.
ശബരിമല പരാമർശം: സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞിരുന്നു. എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ ശബരിമല സംബന്ധിച്ച പരാമർശം.
ശബരിമല വിഷയം താൻ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാൽ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും കൂട്ടിച്ചേർത്തു. തേക്കിൻകാട് മൈതാനിയിൽ സംഘപ്പിച്ച എൻ ഡി എ യുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവാണ് ഉദ്ഘാടനം ചെയ്തത്. കണ്‍വന്‍ഷന് മുന്നോടിയായി നഗരത്തില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.