• HOME
  • »
  • NEWS
  • »
  • kerala
  • »
  • Babu Palakkad| 'എനിക്ക് മരിക്കണം' അലറിവിളിച്ച് പാലക്കാട് മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു

Babu Palakkad| 'എനിക്ക് മരിക്കണം' അലറിവിളിച്ച് പാലക്കാട് മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു

വിഡിയോയിൽ ഉടനീളം ബാബു അസ്വസ്ഥനും നിരാശനുമായാണ് കാണപ്പെടുന്നത്. സുഹൃത്തുക്കൾ നിലത്തു തളച്ചിടാൻ ശ്രമിക്കുന്നതും തലയിൽ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

  • Share this:
    പാലക്കാട്: ട്രക്കിങ്ങിനിടെ (Trekking) മലയിടുക്കിൽ കുടുങ്ങിയ ബാബു (Babu) എന്ന യുവാവിന്റെ രക്ഷാദൗത്യം രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. സൈന്യമെത്തിയാണ് (Army) ഒടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം ഇതാദ്യത്തേതായിരുന്നു.

    23 കാരനായ ബാബു വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പക്ഷേ ഇത്തവണ മോശമായ കാര്യത്തിനെന്ന് മാത്രം. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

    Also Read- സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

    വിഡിയോയിൽ ഉടനീളം ബാബു അസ്വസ്ഥനും നിരാശനുമായാണ് കാണപ്പെടുന്നത്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ അയാൾ അപമാനിച്ചതായും റിപ്പോർട്ടുണ്ട്. സുഹൃത്തുക്കൾ നിലത്തു തളച്ചിടാൻ ശ്രമിക്കുന്നതും തലയിൽ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരൻ ഷാജിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

    ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരാഴ്ച വിശ്രമിക്കാൻ നിർദ്ദേശം നൽകിയിരുന്നതായി ഷാജി പറഞ്ഞു. എന്നാൽ വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ മാനസികമായി തകർന്നു. ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കൾ കളിയാക്കി- ഷാജി കൂട്ടിച്ചേർത്തു. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെടുകയും പണത്തിനായി അവനെ പീഡിപ്പിക്കുകയും ചെയ്തു. ബാബുവിനെ മോശമായി കാണിക്കാൻ ആഗ്രഹിച്ച സുഹൃത്തുക്കൾ ചെറിയൊരു സംഭവത്തെ ഊതിവീർപ്പിക്കുകയായിരുന്നുവെന്നും ഷാജി ആരോപിച്ചു.

    Also Read- Food Safety | തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന: തക്കാരം, അൽസാജ് ഹോട്ടലുകൾക്ക് നോട്ടീസ്

    ഫെബ്രുവരി ഏഴിനാണ് ബാബു മൂന്ന് സുഹൃത്തുക്കളോടൊപ്പം കുറുമ്പാച്ചി മലമുകളിൽ 1000 അടി കയറിയത്. മറ്റുള്ളവർ മടങ്ങിയെത്തിയെങ്കിലും വീഴ്ചയെ തുടർന്ന് പാറയുടെ പിളർപ്പിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. ഇയാളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വ്യോമസേനയുടെയും കരസേനയുടെയും സേവനം തേടിയിരുന്നു. 32 അംഗ ആർമി ടീമും 20 അംഗ എൻഡിആർഎഫ് ടീമും ഉൾപ്പെടെ 70 രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തുടർന്ന് ബാബുവിനെ വിമാനമാർഗം കഞ്ചിക്കോട് എത്തിച്ച് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
    Published by:Rajesh V
    First published: