ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചത് ചികിത്സ പിഴവെന്ന് പരാതി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് വേലിക്കകത്ത് ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയുടെ ( 32 ) രണ്ടാമത്തെ പ്രസവത്തിലാണ് കുഞ്ഞ് മരിച്ചത്. ആശുപത്രിയിലെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയെന്നാരോപിച്ച് ഭർത്താവ് ചേർത്തല പൊലീസിലും ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകി.
ധന്യയെ വയറു വേദനയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ചേർത്തല ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച ശേഷം ഗൈനക്കോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യാതെ മരുന്നു നൽകി വീട്ടിലേക്ക് വിടുകയായിരുന്നു. എന്നാൽ പിന്നീട് ധന്യയ്ക്ക് വേദന ശക്തമാവുകയും രക്തസ്രാവമുണ്ടായി കുഞ്ഞ് പാതിയോളം പുറത്തു വരുകയും ചെയ്തു. ഉടൻ തന്നെ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആശുപത്രിയിൽ നല്ല രീതിയിൽ ചികിത്സ കിട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ഭർത്താവ് ഉണ്ണിക്കണ്ണൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Cherthala, Infant died