കൊല്ലം: കൊട്ടാരക്കരയിൽ പാൽ കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായ കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ എട്ടു മാസം പ്രായമുള്ള ഷൈലശ്രീയാണ് മരിച്ചത്.
ഞായറാഴ്ച ഒന്നോടെ ആയിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ ഉടൻ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടുത്ത കാലത്ത് കുഞ്ഞിന് ശസ്ത്രക്രീയ നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Breast milk, Kollam