• HOME
 • »
 • NEWS
 • »
 • kerala
 • »
 • Baby | ഒരു വയസുകാരിയുടെ തല പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

Baby | ഒരു വയസുകാരിയുടെ തല പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

 • Share this:
  അടുക്കളയില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒരു വയസുകാരിയുടെ രക്ഷകരായി മലപ്പുറം അഗ്നിശമന സേന (Fire and Rescue).കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം നടന്നത്.

  കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ആദ്യം വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഗ്നിശമനസേനയെ സമീപിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.വി.സജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി.അൻവർ, വി.പി.നിഷാദ്, എ.എസ്.പ്രദീപ്, കെ.എം.മുജീബ്, കെ.അഫ്സൽ, വി.നിസാമുദ്ദീൻ, കെ.ടി.സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

  നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് 6 വയസുകാരിയുടെ ജീവൻ നഷ്ടമായി


  വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

  Also Read- കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

  ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

  വെള്ളം പമ്പ് ചെയ്യുന്ന ഭീമൻ മോട്ടർ മോഷ്ടിച്ച് വിറ്റു; വനംവകുപ്പ് ഡ്രൈവർക്ക് സസ്‌പെൻഷൻ


  വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ മോഷ്ടിച്ച് (Theft) വിറ്റ വനംവകുപ്പ് (Forest Department) ഡ്രൈവറെ സസ്പെൻഡ് (Suspension) ചെയ്തു. നോർത്ത് വയനാട് (Wayanad) ഡിവിഷന് കീഴിൽ ജോലി ചെയ്യുന്ന വെള്ളമുണ്ട സ്വദേശി കുഞ്ഞമ്മദിനെയാണ് ഡിഎഫ്ഒ ദർശൻ ഗത്താനി സസ്പെൻഡ് ചെയ്തത്. മാനന്തവാടി (Mananthavady) സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ഏറെ വർഷം പഴക്കമുള്ള വെള്ളം പമ്പുചെയ്യുന്ന 150 കിലോയോളം വരുന്ന മോട്ടോറാണ് കുഞ്ഞമ്മദ് മോഷ്ടിച്ചുവിറ്റത്‌.

  Also Read- ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി

  നോർത്ത് വയനാട് ഡിഎഫ്ഒ ക്വാർട്ടേഴ്സിന് സമീപം സൂക്ഷിച്ചിരുന്ന മോട്ടോറാണ് മോഷണം പോയത്. താത്ക്കാലിക ജീവനക്കാരിൽ ആരെങ്കിലുമായിരിക്കും എന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാൽ, വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മോഷണത്തിന് പിന്നിൽ ഡ്രൈവർ ആണെന്ന് കണ്ടെത്തുകയായിരുന്നു.

  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയയാളെ പിടികൂടിയത്. ദൃശ്യങ്ങളിൽ ചെറ്റപ്പാലത്തെ പഴയ സാധനങ്ങളെടുക്കുന്ന കടയിൽ കുഞ്ഞമ്മദ് വനംവകുപ്പിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കൊ​ട്ടി​യൂ​ര്‍ സ്വ​ദേ​ശി അജീഷിന്റെ സഹായത്തോടെ മോട്ടോർ ഇറക്കുന്നത് കാണാമായിരുന്നു. തുടർന്ന് അനീഷിന്റെ കടയിൽ നിന്നും മോട്ടോർ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
  Published by:Arun krishna
  First published: