നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby Missing| 'അനുപമ സഹോദരിയെ പോലെയെന്ന് അജിത് പറഞ്ഞു; വിവാഹമോചനം ഭീഷണിപ്പെടുത്തി': ഇപ്പോൾ സഹായിക്കാൻ ആരുമില്ലെന്ന് നാസിയ

  Anupama Baby Missing| 'അനുപമ സഹോദരിയെ പോലെയെന്ന് അജിത് പറഞ്ഞു; വിവാഹമോചനം ഭീഷണിപ്പെടുത്തി': ഇപ്പോൾ സഹായിക്കാൻ ആരുമില്ലെന്ന് നാസിയ

  പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് (Child Welfare Committee) കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും അനുപമ സമ്മതപത്രം നൽകിയത് താൻ കണ്ടിരുന്നെന്നും അത് താൻ വായിച്ചു നോക്കിയിരുന്നെന്നും നാസിയ പറഞ്ഞു.

  അജിത്തിന്റെ മുൻ ഭാര്യ നാസിയ

  അജിത്തിന്റെ മുൻ ഭാര്യ നാസിയ

  • Share this:
   തിരുവനന്തപുരം: പ്രസവിച്ച കുട്ടിയെ തിരിച്ചുകിട്ടുന്നതിനായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരുന്ന അനുപമ (Anupama)ക്കെതിരെ അജിത്തിന്റെ (Ajith) മുൻ ഭാര്യ നാസിയ (Nasiya). പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് (Child Welfare Committee) കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും അനുപമ സമ്മതപത്രം നൽകിയത് താൻ കണ്ടിരുന്നെന്നും അത് താൻ വായിച്ചു നോക്കിയിരുന്നെന്നും നാസിയ പറഞ്ഞു. അനുപമയുടെ അച്ഛൻ (Anupama's Father) ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം (Divorce) തരില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനു ശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയതെന്നും നാസിയ പറഞ്ഞു.

   നാസിയയുടെ വാക്കുകൾ- "അജിത്ത് എന്റെ ഡാൻസ് മാസ്റ്റർ ആയിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം ചെയ്തത്. 2011 ലായിരുന്നു വിവാഹം. എന്റെ ഭർത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. അവൾ സഹോദരിയെ പോലെയാണെന്നാണ് അന്ന് അജിത്ത് പറഞ്ഞത്. ഞാൻ ഒരുപാട് സഹിച്ചു. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഇവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ പറ്റിയിരുന്നില്ല. അടുത്ത വീട്ടിലാണ് കിടന്നത്. അനുപമ ഗർഭിണിയായിരുന്ന മൂന്നാം മാസം തന്നെ ഞാൻ കാര്യങ്ങൾ അറിഞ്ഞിരുന്നു. എന്റെ വീട്ടിൽ വിളിച്ച് എന്റെ വീട്ടുകാരോട്എന്നെ വിളിച്ചു കൊണ്ടു പോകാൻ അജിത്ത് നിർബന്ധിച്ചിരുന്നു.''

   Also Read- 'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം: അനുപമ

   ''പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണ്. അനുപമയുടെ അച്ഛൻ ആരാഞ്ഞതിനു മറുപടിയായി വിവാഹമോചനം തരില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനു ശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്. അനുപമ സമ്മതപത്രം നൽകിയത് കണ്ടിരുന്നു. അത് താൻ വായിച്ചു നോക്കിയിരുന്നു. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് അജിത്ത് വിവാഹമോചനം വാങ്ങിയത്. തന്നെ സഹായിക്കാൻ ഇപ്പോൾ ആരുമില്ല. ഇങ്ങനെ അലഞ്ഞു തിരഞ്ഞ് നടക്കുകയാണ്.''

   Also Read- 'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ

   ഡിവൈഎഫ്ഐ മേഖല കമ്മറ്റിയിലേക്ക് രണ്ടു വർഷം മുൻപ് അനുപമ വന്നതിനു ശേഷമാണ് ഇരുവരും തമ്മിൽ ബന്ധം തുടങ്ങിയതെന്നും നാസിയ പറയുന്നു. കമ്മിറ്റിയിൽ ഒക്കെ ഇരുവരും ഒരുമിച്ച് ഇരിക്കുമ്പോൾ എന്താണെന്ന് ചോദിക്കാറുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താൻ ഇറങ്ങിപ്പോകുകയുണ്ടായി. അന്ന് അജിത്ത് തന്റെ പേരിൽ കുറ്റം ചാർത്തുകയായിരുന്നു. അവൾ സഹോദരിയെ പോലെയാണെന്നാണ് അന്ന് അജിത്ത് പറഞ്ഞതെന്നും നാസിയ കൂട്ടിച്ചേർത്തു.
   Published by:Rajesh V
   First published:
   )}