നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby Missing Case | അനുപമയുടെ അച്ഛന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി

  Anupama Baby Missing Case | അനുപമയുടെ അച്ഛന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി

  കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍

  • Share this:
   കുഞ്ഞിനെ അമ്മയറിയാതെ ദത്ത് (Anupama Child Adoption Controversy) നല്‍കിയെന്ന സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ (Anticipatory Bail) തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് അച്ഛന്‍ ജയചന്ദ്രന്‍. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതില്‍ 5 പേര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

   അതേ സമയം ദത്ത് കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി ഉത്തരവ് നടപ്പാക്കി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബകോടതിയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിച്ചത്. അനുപമ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. കുട്ടിയുടെ പൂര്‍ണമായ അധികാരം ഇനി അനുപമയ്ക്ക് ആയിരിക്കും. കുടുംബകോടതിയിലെ കേസ് അവസാനിച്ചു.

   കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡോക്ടറെ കോടതി ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് കോടതി തുടര്‍ നടപടികളിലേക്ക് കടന്നത്. കുട്ടിയെ വിട്ടുകിട്ടാന്‍ അനുപമ ഹര്‍ജി നല്‍കിയിരുന്നു. ഡി എന്‍ എ റിപ്പോര്‍ട്ടും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു.

   കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

   അനുപമയുടെ പരാതി ലഭിച്ചിട്ടും തടഞ്ഞില്ല; കുട്ടിയെ ദത്ത്? നല്‍കിയതില്‍ ഗുരുതരപിഴവെന്ന്? അന്വേഷണ റിപ്പോര്‍ട്ട്

   ദത്ത് വിഷയത്തില്‍ (Adoption Row) ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും (CWC)) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമയുടെ (TV Anupama) നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുള്ളത്. റിപ്പോര്‍ട്ട് വൈകാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും.

   കുട്ടി തന്റേതാണെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സിബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവര്‍ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

   തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികേ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11ന് സിഡബ്ല്യൂസിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നല്‍കാന്‍ അഡോപ്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

   സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ അടക്കമുള്ളവരെ അനുപമയും അജിത്തും നേരില്‍ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നല്‍കിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
   Published by:Jayashankar AV
   First published:
   )}