• HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby Missing ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന ഡയറക്ടര്‍

Anupama Baby Missing ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന ഡയറക്ടര്‍

നിയമപരമായാണ് ദത്തു നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നില്ലെന്നും ഷിജു ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • Share this:
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷനം പുരോഗമിക്കുന്നു.ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ (Shiju Khan) വനിത ശിശുവികസന ഡയറക്ടര്‍(Women and Child Development Director) വിളിച്ചുവരുത്തി മെഴി രേഖപ്പെടുത്തി.

പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികള്‍ വേഗത്തിലാക്കി എന്നായിരുന്നു കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ അമ്മ അനുപമ അരോപണം ഉന്നയിച്ചിരുന്നു.

അതേ സമയം നിയമപരമായാണ് ദത്തു നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നില്ലെന്നും
ഷിജു ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Anupama Baby Missing| കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹർജി നൽകും

ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്തു​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അമ്മ അനുപമ (Anupama) ഹൈക്കോടതിയിലേക്ക്. കു​ഞ്ഞി​നെ തി​രി​കെ​ക്കി​ട്ടാ​നായി ചൊവ്വാഴ്ച ഹേബിയസ് കോർപസ് ഹർജി (habeas corpus petition) ഹൈക്കോടതി (Kerala High Court) സമർപ്പിക്കുമെന്നാണ് വിവരം. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. കൂടാതെ, കുഞ്ഞിനെ ദത്ത് നൽകിയതിന്റെ (adoption of the child) അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ (Vanchiyoor Family Court) നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചിക്കുന്നുണ്ട്.

കുഞ്ഞിനെ തിരികെ കിട്ടാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സെ​ക്രട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ അ​നു​പ​മ നി​രാ​ഹാ​രമി​രു​ന്നിരുന്നു. സ​മ​രം ആ​രം​ഭി​ക്കും​മു​മ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​നു​പ​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് നി​യ​മ​സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കിയിരുന്നു. ഇതിന് പി​ന്നാ​ലെ​ അ​നു​പ​മ​ക്ക്​ അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​. ശി​ശു​ക്ഷേ​മ സ​മി​തിയി​ൽ​ നി​ന്ന്​ ദ​ത്ത് ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഗ​വ. പ്ലീ​ഡ​റോട് സ​ർ​ക്കാ​ർ നി​ർ​ദേ​ശിച്ചിരുന്നു.

Also Read- Anupama Baby Missing| 'അനുപമ സഹോദരിയെ പോലെയെന്ന് അജിത് പറഞ്ഞു; വിവാഹമോചനം ഭീഷണിപ്പെടുത്തി': ഇപ്പോൾ സഹായിക്കാൻ ആരുമില്ലെന്ന് നാസിയ

അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ടും​ബ​ത്തി​ന് ദ​ത്ത് ന​ൽ​കി​യ​തി​ന്‍റെ ന​ട​പ​ടി​ക​ൾ വ​ഞ്ചി​യൂ​ർ കു​ടും​ബ കോ​ട​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി ദ​ത്ത് ന​ട​പ​ടി​ക​ളി​ൽ കോ​ട​തി അ​ന്തി​മ​വി​ധി പ​റ​യാ​നു​ള്ള ഘട്ട​ത്തി​ലാ​ണ്. കു​ഞ്ഞി​ന്‍റെ മാ​താ​വ്​ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​ന്ന​തും വി​ഷ​യം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​വും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും.

Also Read- 'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം: അനുപമ

'പ്ര​സ​വി​ച്ച കു​ഞ്ഞെ​വി​ടെ; കേ​ര​ള​മേ ല​ജ്ജി​ക്കൂ' തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളെ​ഴു​തി​യ പോ​സ്റ്ററുമാ​യാ​ണ്​ ഭ​ർ​ത്താ​വ്​ അ​ജി​ത്തി​നൊ​പ്പം അനു​പ​മ രാ​വി​ലെ മു​ത​ൽ നി​രാ​ഹാ​ര​മി​രു​ന്ന​ത്. പി​ന്തു​ണ​ക്കേ​ണ്ട സ​മ​യ​ത്ത് പാ​ർ​ട്ടി​യും പൊ​ലീ​സും ഒ​ന്നും ചെ​യ്യാ​തെ നോ​ക്കി​നിന്നെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​മ​രം പാ​ർ​ട്ടി​ക്കെ​തി​ര​ല്ല, എ​ന്നാ​ൽ സ​ഹാ​യം തേ​ടി​യ​പ്പോ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കൈ​യൊ​ഴി​ഞ്ഞു. കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ എ​ഫ് ​ഐ. ആ​ർ ര​ജിസ്റ്റർ ചെ​യ്യാ​നോ മൊ​ഴി​യെ​ടു​ക്കാ​നോ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. സംസ്ഥാന സ​ർ​ക്കാ​രും ശി​ശു​ക്ഷേ​മ സ​മ​തി​യും ത​നി​ക്ക് നീ​തി ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്നും അ​നു​പ​മ കു​റ്റ​പ്പെ​ടു​ത്തി. കുഞ്ഞി​നെ തി​രി​കെ കി​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പി​ൽ വൈ​കി​ട്ട്​ അ​ഞ്ചോ​ടെ അനുപമ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Also Read- 'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ
Published by:Jayashankar Av
First published: