തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് അടക്കം എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഇവര്‍ പുറത്തിറങ്ങി. പി.എസ്.സി പരീക്ഷാ തട്ടിപ്പിലും കോളജിലെ കത്തിക്കുത്ത് കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതാണ് ജാമ്യത്തിന് വഴിയൊരുക്കിയത്.
ജയിലിനുള്ളിൽ കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്തതിന് നസീമിനെതിരെ എടുത്ത കേസിലും ജാമ്യം ലഭിച്ചിരുന്നു.
Also Read- വാളയാർ കേസിൽ ഉടൻ അപ്പീൽ നൽകും; തുടർ അന്വേഷണത്തിനും പുനർവിചാരണയ്ക്കും അനുമതി തേടുംഅതേസമയം, പരീക്ഷാ തട്ടിപ്പ് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പ്രതികള്‍ തട്ടിപ്പുനടത്തിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവരഞ്ജിത്ത്, നസീം എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇരു പ്രതികളും ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അമതസമയം പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.