പാലക്കാട്: കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ ബന്ധുക്കൾ വിതരണം ചെയ്ത ചോക്ലേറ്റിൽ പുഴുവെന്ന പരാതിയെ തുടർന്ന് ബേക്കറി പൂട്ടി. പാലക്കാട് മേപ്പറമ്പ് സ്വദേശി സന്തോഷിന്റെ പരാതിയിലാണ് നടപടി. നഗരത്തിലെ ബേക്കറിയില്‍ നിന്നാണ് കഴിഞ്ഞദിവസം സന്തോഷ് ചോക്ലേറ്റ് വാങ്ങിയത്.
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മിഠായി കഴിച്ചു. ഇതിനിടയിലാണ് മിഠായിക്കുള്ളില്‍ പുഴുവിനെ കണ്ടെത്തിയത്. ബാക്കിയുണ്ടായിരുന്ന മുഴുവന്‍ മിഠായിയിലും സമാനരീതിയില്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also Read-റിപ്പബ്ലിക് ദിനത്തില്‍ മസാല ദോശയിൽ തേരട്ട; പറവൂറിലെ ഹോട്ടൽ പൂട്ടിച്ചു
സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബേക്കറിയിൽ നടത്തിയ പരിശോധനയിൽ സമാനരീതിയിലുള്ള ചോക്ലേറ്റ് പിടികൂടി. ഭക്ഷ്യസുരക്ഷവിഭാഗത്തിന്റെ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽലെ നിർമ്മാണം ഉൾപ്പെടെയുള്ള പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ബേക്കറി പൂട്ടിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.