നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി ബുധനാഴ്ച; നാളെ പ്രവർത്തിദിവസം

  സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി ബുധനാഴ്ച; നാളെ പ്രവർത്തിദിവസം

  സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

  ബുധനാഴ്ച പൊതുഅവധി

  ബുധനാഴ്ച പൊതുഅവധി

  • Share this:
   സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ കലണ്ടറിൽ ജൂലൈ 20 ചൊവ്വാഴ്ചയാണ് പൊതുഅവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും എന്ന് സർക്കാരിന്റെ ഉത്തരവിറങ്ങി. വ്യാപാരികളുടെ ആവശ്യപ്രകാരം ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് കടകൾ തുറക്കാമെന്ന ഇളവ് പ്രഖ്യാപിച്ചിരുന്നു.

   ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള 'ഡി' വിഭാഗം പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രമാണ് കടകൾ തുറക്കാൻ അനുമതി.

   അതേസമയം ബക്രീദിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ നടപടിയിൽ സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി. കേരളം ഇന്ന് തന്നെ വിശദമായ മറുപടി നൽകണമെന്നാണ് കോടതി നിർദേശം.
   ചില മേഖലകളിൽ മാത്രമാണ് ഇളവ് നൽകിയതെന്നും വ്യാപകമായി ഇളവ് നൽകിയിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചെങ്കിലും വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.

   വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഡൽഹി മലയാളി പി.കെ.ഡി. നമ്പ്യാര്യാണ് ഇളവിനെതിരെ അപേക്ഷ നൽകിയത്. ഉത്തർപ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ ആയിരുന്നു അപേക്ഷ. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ വീണ്ടും പരിഗണിക്കും.   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച്‌ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ഇലക്‌ട്രോണിക് ഷോപ്പ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ പ്രവര്‍ത്തിക്കാം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം എന്നുമായിരുന്നു ഇളവുകൾ.

   ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

   ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാർത്താകുറിപ്പിൽ പറഞ്ഞു.

   Summary: Kerala will have public holiday on Wednesday on account of Bakrid. It was marked Tuesday in the government calendar. However, there has been lockdown relaxation in the state for three days where shops are allowed to open. This has been slammed by the Indian Medical Association. The Supreme Court has sought explanation from the state
   Published by:user_57
   First published:
   )}