• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദുരൂഹത ഇല്ല; റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദുരൂഹത ഇല്ല; റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ബാലഭാസ്കറിന്റെ പിതാവ് സികെ ഉണ്ണി ഉന്നയിച്ച സംശയങ്ങളാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്.

ബാലഭാസ്ക്കർ

ബാലഭാസ്ക്കർ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ വാഹന അപകടത്തിൽ ദുരൂഹത ഇല്ലെന്ന പ്രാഥമിക റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.

    ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇവയാണ്. ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണ്. അപകടം മനഃപൂർവം സൃഷ്ടിച്ചതല്ല. അമിതവേഗവും റോഡിന്റെ ചരിവും അപകടത്തിലേക്ക് നയിച്ചു. ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഈ നിഗമനങ്ങളിലേക്ക് എത്താൻ കാരണമായ ശാസ്ത്രീയ തെളിവുകളും റിപ്പോർട്ടിൽ വിശദീകരിയ്ക്കും.

    also read:കാന്‍സർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടർമാർക്ക് വീഴ്ചപറ്റി

    ബാലഭാസ്കറിന്റെ പിതാവ് സികെ ഉണ്ണി ഉന്നയിച്ച സംശയങ്ങളാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. അപകടത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നോ , ഡ്രൈവർ അർജുൻ എന്തിനാണ് മൊഴി മാറ്റിയത്, പൂന്തോട്ടം ആയു‌‌ർവേദ ആശുപത്രി ഉടമകളും പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ബാലഭാസ്കറിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നോ, അവർക്ക് അപകടത്തിൽ പങ്കുണ്ടോ എന്നിവയായിരുന്നു സി.കെ ഉണ്ണി ഉന്നയിച്ച സംശയങ്ങൾ.

    അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണ സംഘം ശാസ്ത്രീയമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് ,ഡിഎൻഎ പരിശോധനകളുടെ അന്തിമ ഫലം വരുന്നതോടെ ഇത് സംശയാതീതമായി വ്യക്തമാകും. ആരോപണ വിധേയർ,ദൃക്സാക്ഷികൾ എന്നിവരുടെ ഫോൺ രേഖകളും മൊബൈൽ‌ ടവർ കേന്ദ്രീകരിച്ചുളള അന്വേഷണവും പൂർത്തിയായി.

    ബാലഭാസ്കർ തമ്പിയെയും വിഷ്ണുവിനെയും സാമ്പത്തികമായി പലപ്പോഴും സഹായിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ബാലഭാസ്കറിന്റെ പേര് പറഞ്ഞാണ് സ്വർണക്കടത്തിന് കസ്റ്റംസ് ഓഫീസറെ ഇരുവരും പരിചയപ്പെട്ടതെന്നും കണ്ടെത്തി. ഡിആർഐ അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ പരിമിതിയുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം പറയുന്നു.
    First published: