തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തായ സ്റ്റീഫൻ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്ത് കൂടിയായ സ്റ്റീഫനില്‍ നിന്നും നേരത്തെ തന്നെ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ബാലഭാസ്കർ മരിച്ച ദിവസം അടക്കം സ്റ്റീഫൻ ആശുപത്രിയിലെത്തിയിരുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ സിബിഐയെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം, സംഗീത പരിപാടികള്‍ എന്നിവയടക്കം വിവിധ കാര്യങ്ങളും നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അടുത്ത ദിവസം മൊഴിയെടുക്കുന്നതിനായി സ്റ്റീഫൻ ദേവസ്സിയെ വിളിപ്പിച്ചിരിക്കുന്നത്.
Also Read-
Exclusive | ബാലഭാസ്കർ: 'പൂന്തോട്ട'ത്തിലെ ശലഭവും ഇരയുംഅതേസമയ കേസിൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജ്ജുൻ,
കലാഭവൻ സോബി എന്നിവർ അറിയിച്ചിട്ടുണ്ട്. ഡൽഹി, ചെന്നൈ ഫോറൻസിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ സൗകര്യം അനുസരിച്ച് ഈ മാസം തന്നെ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐ സംഘത്തിന്റെ നീക്കം.
Also Read-
Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?അടുത്ത സുഹൃത്തുക്കളും സംഗീത പരിപാടിയുടെ സംഘാടകരും ആയ പ്രകാശൻ തമ്പിയും വിഷ്ണുവും വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ്, ബാലഭാസ്കറിന്റെ മരണത്തിൽ ഇവരുടെ പങ്ക് സംബന്ധിച്ച് സംശയം ഉയർന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലഭാസ്കറിന്റെ മരണത്തിൽ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രകാശൻ തമ്പിയെയും വിഷ്ണുവിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
Also Read-
Exclusive| ബാലഭാസ്കർ:മരണം ഒഴിവാക്കാൻ കഴിയുമായിരുന്നോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് മുൻ നിർത്തിയുള്ള ആരോപണങ്ങളും അന്വേഷണവുംഅപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴിയിലും വൈരുധ്യം ഉണ്ടായതോടെ ഇയാളിലേക്ക് സംശയം നീണ്ടു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇയാളുടെ നുണ പരിശോധന നടത്തുന്നത്. അപകടം സമയത്ത് അസ്വാഭാവികമായ തരത്തിൽ ആളുകളെ കണ്ടിരുന്നുവെന്ന് അതുവഴി പോയ
കലാഭവൻ സോബി മൊഴി നൽകിയിരുന്നു. അപകടത്തിന് മുമ്പ് കാര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന തരത്തിലായിരുന്നു മൊഴി. ഇതിൽ വ്യക്തത ഉണ്ടാകാനാണ് ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതെന്നാണ് സിബിഐ പറയുന്നത്.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെടുന്നത്. ബാലഭാസ്കറിന്റെ മകളായ തേജസ്വി ബാല സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് മരിക്കുന്നത്. തുടർന്നാണ് ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.