കൊച്ചി: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചു.അപകട സമയത്ത് ബാലഭാസ്ക്കറാണ് കാറോടിച്ചിരുന്നതെന്നും ഹർജിയിൽ പറയുന്നു. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിനിടയാക്കിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.
അപകട സമയത്ത് അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതേ മൊഴിയാണ് ബാലഭാസ്‌കറിന്റെ ഭാര്യയും നൽകിയിരിക്കുന്നത്. എന്നാൽ ബാലഭാസ്ക്കറാണ് കാർ ഓടിച്ചതെന്നും താൻ കാറിന്റെ പിൻസീറ്റിലായിരുന്നെന്നുമാണ് അര്‍ജുന്റെ വാദം.
TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
ചികിത്സ ചെലവ് ഉൾപ്പെടെ 1.21 കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായത്. മറ്റു ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരാണ് എതിർ കക്ഷികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balabhaskar, Balabhaskar accident, Balabhaskar death, Balabhaskar musician, Balabhaskar violinist, Violinist balabhaskar