• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dileep | ദിലീപിനെ വെല്ലുവിളിച്ച് ബാലചന്ദ്രകുമാർ ;പുതിയ ആരോപണങ്ങൾ രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ

Dileep | ദിലീപിനെ വെല്ലുവിളിച്ച് ബാലചന്ദ്രകുമാർ ;പുതിയ ആരോപണങ്ങൾ രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ

.നെയ്യാറ്റിന്‍കര ബിഷപ്പിനെ വിഷയത്തില്‍ ഇടപെടുത്തിയിട്ടില്ലെന്നും ബാലചന്ദ്രകമാര്‍ പറഞ്ഞു

സംവിധായകൻ ബാലചന്ദ്രകുമാർ

സംവിധായകൻ ബാലചന്ദ്രകുമാർ

  • Share this:
കൊച്ചി: ദിലീപിന്റെ ആരോപണങ്ങളെ തള്ളി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (director Balachandrakumar). തനിക്കെതിരെ ഇപ്പോള്‍ ഉന്നയിക്കുന്നത് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ള ആക്ഷേപങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ ദിലീപിന് കഴിയുകയില്ലെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

അറസ്റ്റിന് മുമ്പാണ് ദിലീപ് തനിക്ക് പണം നല്‍കിയതെന്നുംദിലീപ് തവണകളായി പണം നല്‍കിയത് നിര്‍മാതാവെന്ന നിലയില്‍മാത്രമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന് മുന്നില്‍ ബുധനാഴ്ച വീണ്ടും മൊഴി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.നെയ്യാറ്റിന്‍കര ബിഷപ്പിനെ വിഷയത്തില്‍ ഇടപെടുത്തിയിട്ടില്ലെന്നും ബാലചന്ദ്രകമാര്‍ പറഞ്ഞു.

ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം. പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതയ്ക്കു കാരണമായെന്നും കേസില്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്ങ്മൂലത്തില്‍ ആരോപിക്കുന്നു.

വധഭീഷണിക്കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി മുന്‍പാകെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍ കര ബിഷപ്പിനെ ഇടപെടുത്തിച്ചു എന്ന അവകാശവാദമുന്നയിച്ചായിരുന്നു പണം തട്ടല്‍. പിന്നീട് ഇയാളുടെ സിനിമ നിരസിച്ചതും ശത്രുതയ്ക്ക് കാരണമായി തുടര്‍ന്ന് ജാമ്യം റദ്ധാക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും ദിലിപ് സത്യവാങ്മൂലത്തില്‍ പറയുന്നു.

പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ വാങ്ങിയിട്ടുണ്ട്. ഭീഷണി തുടര്‍ന്നതോടെ ഇയാളെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തുവെന്നും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡി ജി.പി ബി. സന്ധ്യയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു.

കൂടാതെ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് പറയുന്നുണ്ട്. ശബ്ദം റെക്കോഡ് ചെയ്ത ടാബ് കണ്ടെത്തിയിട്ടില്ല ,കേസിനാധാരമായ വോയിസ് ക്ലിപ്പുകളിലെ സംഭാഷണങ്ങണങ്ങള്‍ക്ക് തുടര്‍ച്ചയില്ലാ ഇത് ക്രിത്രിമത്വം നടന്നതിന് തെളിവാണെന്നുമാണ് ദിലീപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നാള്‍ മുതല്‍ കേസില്‍ ദിലീപ് നടത്തിയ ഇടപെടലുകള്‍ അക്കമിട്ട് വിവരിക്കുന്നതാണ് അന്വേഷണ സംഘം നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലം. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗൂഡാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

Also Read-Dileep | ബാലചന്ദ്രകുമാറിനെതിരെ ദിലീപ്; 10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി

കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

Also Read-Actress Attack Case| യൂട്യൂബിൽ അറസ്റ്റ് ദൃശ്യവും നടിയെ പീഡിപ്പിച്ച ദൃശ്യവും കണ്ടത് ഒരേ ദിവസം: ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍. ദിലീപിനെ സഹായിക്കാന്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഡാലോചനക്കേസില്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളത്.
Published by:Jayashankar Av
First published: