• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ, നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു': സന്തോഷ് നായർക്ക് ചുള്ളിക്കാടിൻറെ മറുപടി

അഷിത തന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന മുന്നറിയിപ്പും ചുള്ളിക്കാട് നൽകുന്നുണ്ട്.

news18
Updated: May 17, 2019, 5:38 PM IST
'മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ, നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു': സന്തോഷ് നായർക്ക് ചുള്ളിക്കാടിൻറെ മറുപടി
എഴുത്തുകാരി അഷിത
news18
Updated: May 17, 2019, 5:38 PM IST
അന്തരിച്ച എഴുത്തുകാരി അഷിതയ്ക്ക് ഭ്രാന്താണെന്ന തരത്തിൽ സഹോദരൻ സന്തോഷ് നായർ ദേശാഭിമാനിയിൽ എഴുതിയ കത്തിന് മറുപടിയുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്.

also read: അഷിത കുടുംബത്തെ കുറിച്ച് പറഞ്ഞത് മതിഭ്രമത്തിന് ഉദാഹരണം; സഹോദരൻ സന്തോഷ് നായർ

താനാണ് അഷിതയ്ക്ക് സഹോദരനെന്നും സന്തോഷ് നായർ അവർക്ക് ദുരന്തമായിരുന്നുവെന്നും ചുള്ളിക്കാട് പറയുന്നു. അഷിത തന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന മുന്നറിയിപ്പും ചുള്ളിക്കാട് നൽകുന്നുണ്ട്.

ആരോപണങ്ങൾക്ക് മറുപടി നൽകാൻ അഷിത ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് ചുള്ളിക്കാട് പറയുന്നുണ്ട്. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാർക്കെന്നും മരിച്ചവരെക്കുറിച്ചാമ്പോൾ എളുപ്പമുണ്ടെന്നും ചുള്ളിക്കാട് വ്യക്തമാക്കുന്നു.

ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയിൽ പറയുന്ന കാര്യങ്ങൾ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരൻ രംഗത്തുവന്നിരിക്കുന്നു.(ദേശാഭിമാനി).

മറുപടി പറയാൻ ഇന്ന് അഷിത ഇല്ല. 1975മുതൽ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്.അഷിത യുടെ വിഷാദമോഹനവും ദീർഘവുമായ കത്തുകൾ എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയി. 1979--82 കാലത്ത് ഞങ്ങൾ മഹാരാജാസ് കോളേജിൽ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളിൽ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിക്കുമായിരുന്നു.
Loading...

അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവർത്തനം മാത്രമേയുള്ളു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാർക്ക്. മരിച്ചവരെക്കുറിച്ചാമ്പോൾ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ. നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...